in , , ,

LOVELOVE LOLLOL OMGOMG AngryAngry CryCry

ജനുവരിയിൽ കൊളമ്പിയക്കാരൻ എത്തും; ഐഎസ്എല്ലിലേക്ക് സൂപ്പർ സ്ട്രൈക്കർ എത്തുന്നു

ഇന്ത്യൻ സൂപ്പർ ലീഗിൽ മോശം ഫോമിലുള്ള ക്ലബ്ബാണ് നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ്. സീസണിൽ ഇത് വരെ കളിച്ച 6 മത്സരങ്ങളിൽ ഒന്നിൽ പോലും വിജയിക്കാൻ അവർക്കായിട്ടില്ല. എന്തിന് ഒരു പോയിന്റ് പോലും നേടാനാവാതെ അവർ പോയിന്റ് പട്ടികയിൽ അവസാനസ്ഥാനക്കാരാണ്.

ഇപ്പോഴിതാ ക്ലബ്ബിന്റെ മോശം ഫോം മാറ്റാൻ
നോർത്ത് ഈസ്റ്റ് യുണൈറ്റഡിലേക്ക് പുതിയ വിദേശ താരം വരികയാണ്.കൊളംമ്പിയയിൽ നിന്നുള്ള സ്‌ട്രൈക്കർ വിൽമർ ജോർദാനെ സ്വന്തമാക്കി ക്ലബ്ബിന്റെ ദുരവസ്ഥ മാറ്റാൻ ഒരുങ്ങുകയാണ് മാനേജ്‌മെന്റ്.

വിൽമർ ജോർദാനെ സ്വന്തമാക്കാൻ നോർത്ത് ഈസ്റ്റ് ശ്രമങ്ങൾ നടത്തുന്നു എന്ന റിപ്പോർട്ട് പ്രമുഖ കായിക മാധ്യമമായ ബ്രിഡ്‌ജാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

നൈജീരിയൻ താരം സിൽവസ്റ്റർ ഇബോണയായിരുന്നു ഇക്കുറി നോർത്ത് ഈസ്റ്റിന്റെ പ്രധാന സ്‌ട്രൈക്കർ ഒരു മത്സരം മാത്രം കളിച്ച താരം ടീം വിട്ടു പോയി.
ഈ ഒഴിവിലേക്കാണ് ഇപ്പോൾ വിൽമറിനെ ടീം കൊണ്ടുവരാൻ നോക്കുന്നത്.

അടുത്ത ട്രാൻസ്ഫർ വിൻഡോയിലാവും താരം ക്ലബിനോടപ്പം ചേരുക്ക.ലാറ്റിൻ അമേരിക്കയിലും യൂറോപ്പിലും ഏഷ്യയിലും എല്ലാം കളിച്ച പരിചയസമ്പത്തും വിൽമറിനുണ്ട്.

ഖത്തറിലേക്കുള്ള പോർച്ചുഗൽ സ്‌ക്വാഡ് പ്രഖ്യാപിച്ചു

ഗോവ ഫാൻസിനൊപ്പം ബ്ലാസ്റ്റേഴ്‌സ് ഫാൻസും ഐഎസ്എല്ലിൽ മികച്ചതാണെന്ന് എഡു ബെഡിയ