in , , , , ,

LOVELOVE LOLLOL AngryAngry OMGOMG

2 ബ്ലാസ്റ്റേഴ്‌സ് നായകന്മാർക്ക് പ്രശംസ; ഐഎം വിജയനോട് പക; പൊട്ടിത്തെറിച്ച് സ്റ്റിമാച്ച്; വാക്കുകൾ ഇങ്ങനെ..

നേരത്തെ സ്റ്റിമാച്ചിനെ പുറത്താക്കാൻ ഐഎം വിജയൻ എഐഎഫ്എഫിന് നിർദേശം നൽകിയതായി ചില റിപ്പോർട്ടുകൾക് പുറത്ത് വന്നിരുന്നു. അതായിരിക്കും ഐഎം വിജയനെതിരെ സ്റ്റിമാച്ച് ഇത്തരത്തിൽ ഒരു പരമാർശം നടത്താൻ കാരണം.

മുൻ ഇന്ത്യൻ പരിശീലകൻ ഇഗോർ സ്ടിമാച്ച് ഇന്ന് ചില പ്രതികരണങ്ങൾ നടത്തിയിരുന്നു. പ്രധാനമായും ഇന്ത്യൻ ഫുട്ബാൾ ഫെഡറേഷന്റെ തലവന്മാർ വിമർശിച്ച് കൊണ്ടുള്ള പ്രതികരണമാണ് അദ്ദേഹം നടത്തിയിയതെങ്കിലും ബ്ലാസ്റ്റേഴ്‌സ് നായകൻ ലൂണയെ പറ്റിയും മുൻ താരം ഓങ്ബച്ചേയെ കുറിച്ചും സ്ടിമാച്ച് പറഞ്ഞ വാക്കുകൾ ആരാധകർക്കിടയിൽ ശ്രദ്ധ നേടുകയാണ്.

ALSO READ: മുൻ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ അടക്കം 3 പേർ; ടീം ഇന്ത്യയ്ക്ക് പുതിയ പരിശീലകരാവാൻ മുൻ ഐഎസ്എൽ പരിശീലകർ

ബ്ലാസ്റ്റേഴ്‌സ് നായകൻ അഡ്രിയാൻ ലൂണ, മുൻ ബ്ലാസ്റ്റേഴ്‌സ് താരവും നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, ഹൈദരാബാദ് എഫ്സി എന്നിവർക്ക് വേണ്ടി ബൂട്ട് കെട്ടിയ നൈജീരിയൻ താരം ഓങ്ബച്ചേ എന്നിവർ ഇന്ത്യൻ കളിക്കാരിൽ നല്ല സ്വാധീനം ചെലുത്തിയതായി അദ്ദേഹം പറഞ്ഞു.

ALSO READ: ഇന്ത്യയെ കളിപഠിപ്പിക്കാൻ ഇവാൻ ആശാൻ എത്തുമോ? സാധ്യതകൾ പരിശോധിക്കാം

അദ്ദേഹം ഇന്ന് നടത്തിയ പ്രതികരണങ്ങളിൽ ആകെ അഭിനന്ദിച്ച് കൊണ്ടുള്ള പ്രസ്‌താവന നടത്തിയത് ലൂണയെ കുറിച്ചും ഓങ്ബച്ചേയെ കുറിച്ചും മാത്രമാണ്.

ALSO READ: അവനെ എന്തിന് സൈൻ ചെയ്തു? വീണ്ടുമൊരു മണ്ടത്തരം ആവർത്തിക്കാൻ ബ്ലാസ്റ്റേഴ്‌സ്

അതേ സമയം, എഐഎഫ്എഫ് പ്രസിഡന്റ് കല്യാൺ ചൗബേയെക്കതിരെയും ടെക്നിക്കൽ കമ്മിറ്റി തലവൻ ഐഎം വിജയനെതിരെയും കടുത്ത വിമർശനമാണ് സ്ടിമാച്ച് നടത്തിയത്. കല്യാൺ ചൗബേ തന്റെ പേര് നന്നാക്കാൻ സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ ചെയ്യുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹത്തിന് അധികാരമില്ലെന്നും അദ്ദേഹം ആ സ്ഥാനത്ത് നിന്ന് പുറത്ത് പോയാൽ മാത്രമേ ഇന്ത്യൻ ഫുട്ബോളിന് സാദ്ധ്യതകളുള്ളൂവെന്നാണ് സ്റ്റിമാച്ചിന്റെ വിമർശനം.

ALSO READ: ഒരാൾ കൂടി പുറത്തേക്ക്; ബ്ലാസ്റ്റേഴ്സിന്റെ പുതിയ ട്രാൻസ്ഫർ വാർത്തകളറിയാം….

ഐഎം വിജയൻ നല്ല വ്യക്തിയും നല്ല ഫുട്ബോളറുമാണെന്നും എന്നാൽ ടെക്നിക്കൽ കമ്മിറ്റിയുടെ തലവനായി ഇരിക്കാൻ പറ്റിയ ആളല്ലെന്നുമാണ് സ്റ്റിമാച്ച് പറഞ്ഞത്. നേരത്തെ സ്റ്റിമാച്ചിനെ പുറത്താക്കാൻ ഐഎം വിജയൻ എഐഎഫ്എഫിന് നിർദേശം നൽകിയതായി ചില റിപ്പോർട്ടുകൾക് പുറത്ത് വന്നിരുന്നു. അതായിരിക്കും ഐഎം വിജയനെതിരെ സ്റ്റിമാച്ച് ഇത്തരത്തിൽ ഒരു പരമാർശം നടത്താൻ കാരണം.

മുൻ ആഴ്സണൽ താരത്തെ റാഞ്ചനൊരുങ്ങി ഐഎസ്എൽ വമ്പന്മാർ…

ഒരേ പന്തിൽ രണ്ട് തവണ ഔട്ടായി; എന്നിട്ടും ബാറ്ററെ തിരിച്ച് വിളിച്ച് അമ്പയർ; കാരണം അപൂർവ നിയമം