കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത താരമാണ് കെൽവിൻസ് ബെൽഫോർട്ട്. 2016- 2017 സീസണുകളിൽ ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ച ബെൽഫോർട്ട് ഒരുപാട് സുന്ദര നിമിഷങ്ങൾ ആരാധകർക്ക് നൽകിയിട്ടുണ്ട്.
നിലവിൽ മലേഷ്യൻ ക്ലബായ കെലാന്റൻ എഫ്സിക്ക് വേണ്ടിയാണ് താരം കളിക്കുന്നത്. കഴിഞ്ഞ ദിവസം കെലാന്റൻ എഫ്സിയുടെ മത്സരത്തിനിടയിൽ ബെൽഫോർട്ടിന് പരിക്ക് പറ്റിയിരിക്കുകയാണ്.
മത്സരത്തിന്റെ 45 ആം മിനുട്ടിൽ കാലിന് പരിക്കേറ്റ താരത്തെ സ്‌ട്രെച്ചറിലൂടെയാണ് പുറത്തേക്ക് കൊണ്ട് പോയത്. ഉടനെ അടുത്തുള്ള മെഡിക്കൽ സെന്ററിൽ താരത്തെ ചികിത്സയ്ക്ക് വിധേയമാകുകയും ചെയ്തു. നിലവിൽ താരത്തിന്റെ സ്ഥിതി തൃപ്തികരമാണ് എങ്കിലും കാലിനേറ്റ പരിക്ക് കാരണം താരത്തിന് മാസങ്ങളോളം പുറത്തിരിക്കേണ്ടി വരുമെന്നാണ് റിപോർട്ടുകൾ.
ഇക്കഴിഞ്ഞ ജൂണിലാണ് താരത്തെ മലേഷ്യൻ ക്ലബ് സ്വന്തമാക്കിയത്. ഇതിന് പിന്നാലെ താരത്തിന്പരിക്കേറ്റതോടെ ക്ലബിന് അത് വലിയ തിരിച്ചടിയായിരിക്കുകയാണ്. കുറഞ്ഞത് 6 മാസം താരത്തിന് പുറത്തിരിക്കേണ്ടി വരുമെന്നാണ് റിപോർട്ടുകൾ.
2016-൧൭ സീസണുകളിൽ ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ച ബെൽഫോർട്ട് 3 ഗോളുകൾ മഞ്ഞക്കുപ്പായത്തിൽ നേടിയിരുന്നു. തൊട്ടടുത്ത സീസണിൽ താരം ജംഷാദ്പൂർ എഫ്സിക്ക് വേണ്ടി കളിക്കുകയും ചെയ്തിട്ടുണ്ട്.