എഫ്‌സി ബാഴ്‌സലോണയിൽ നിന്ന് ലയണൽ മെസ്സി വിടവാങ്ങിയിട്ട് കുറച്ച് മാസങ്ങളായി. കരാർ നൽകാൻ കഴിയില്ല എന്ന് ബാഴ്സ അറിയിച്ചതോടെയാണ് ലിയോ മെസ്സി PSG-യിലെത്തുന്നത്.
കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിനിടെ , ബാഴ്‌സയുടെ പ്രസിഡന്റ് സ്ഥാനാർത്ഥി വിക്ടർ ഫോണ്ട്, മെസ്സിയുടെ വിടവാങ്ങൽ ഉൾപ്പെടെ, സ്പാനിഷ് ടീമിനെ സംബന്ധിച്ച വിവിധ വിഷയങ്ങളെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.
ലിയോ മെസ്സിയുടെ PSG-യുമായുള്ള കരാർ 2023-ൽ അവസാനിക്കുമ്പോൾ മെസ്സിയെ എങ്ങനെ ക്യാമ്പ് നൂവിലേക്ക് തിരികെയെത്തിക്കണമെന്നും ബാഴ്സലോണ ആലോചിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
” പാരീസ് സെന്റ് ജെർമെയ്‌നുമായുള്ള ലിയോ മെസ്സിയുടെ നിലവിലെ കരാർ അവസാനിച്ചുകഴിഞ്ഞാൽ. ബാഴ്സലോണ അവനെ തിരികെ കൊണ്ടുവരണമെന്നും മുൻവാതിലിലൂടെ തന്നെ പോകാൻ അനുവദിക്കണം ” – ‘El món a RAC-1-യുമായുള്ള അഭിമുഖത്തിനിടെ വിക്ടർ ഫോണ്ട് പറഞ്ഞു.
മെസിയുടെ വിടവാങ്ങൽ നിമിഷം മുതൽ, 2023 ൽ മെസ്സിയെ എങ്ങനെ ബാഴ്‌സയിലെത്തിക്കണമെന്ന് ക്ലബ് ചിന്തിക്കണമെന്നും ഫോണ്ട് പറഞ്ഞു.
മെസ്സി ബാഴ്‌സലോണ വിട്ടത് ആശ്ചര്യകരമായ കാര്യമായിരുന്നു. എന്നാൽ, സാമ്പത്തികമായി ബന്ധപ്പെട്ട കാരണങ്ങളും ലാ ലിഗയുടെ വേതന നിയമങ്ങൾ അനുസരിക്കാൻ കഴിയാത്തതും ശമ്പള പരിധി പാലിക്കാത്തതുമെല്ലാം ബാഴ്സ ക്ലബ്ബിന് മെസ്സിക്ക് കരാർ നൽകാൻ കഴിയാത്ത അവസ്ഥയിലാണ് കലാശിച്ചത് .
തൽഫലമായി, മെസ്സി ഒരു ഫ്രീ ഏജന്റായി ക്ലബ് വിട്ടു. അദ്ദേഹത്തിന് കൂടുതൽ ബദലുകളൊന്നുമില്ലാതെ, ബാഴ്‌സലോണയുടെ എക്കാലത്തെയും മികച്ച താരം 21 വർഷത്തെ ബാഴ്സ കരിയറിന് ശേഷം പിഎസ്‌ജിയുമായി 2023 വരെയുള്ള രണ്ട് വർഷത്തെ കരാറിൽ ഒപ്പുവച്ചു.