പാരീസ് സെന്റ് ജെർമെയ്ന്റെ സൂപ്പർ താരവും അർജന്റീന നായകനുമായ ലയണൽ മെസ്സി വെള്ളിയാഴ്ച രാത്രി നടക്കുന്ന ലേറ്റിനമേരിക്കൻ ലോകകപ്പ് യോഗ്യത മത്സരത്തിൽ ഉറുഗ്വായ്ക്കെതിരെ കളിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ട് . മത്സരത്തിന് മുന്നോടിയായി , ESPN അർജന്റീന മുൻ ഉറുഗ്വേൻ ഫോർവേഡ് സെബാസ്റ്റ്യൻ അബ്രുവുമായി ഒരു അഭിമുഖം നടത്തി. മത്സരത്തിൽ ലിയോ മെസ്സിയുടെ സ്വാധീനം പരിമിതപ്പെടുത്തുന്നതിനെ കുറിച്ചായിരുന്നു സെബാസ്റ്റ്യൻ അബ്രു നേരിട്ട ഒരു ചോദ്യം.
പണ്ട് ഡീഗോ മറഡോണക്കെതിരെ , കൃത്യമായി പറഞ്ഞാൽ 1986 ഫിഫ ലോകകപ്പ് സമയത്ത്, ഡിഗോ മറഡോണയെ മാർക് ചെയ്ത പോലെ ലിയോ മെസ്സിയെ ഉറുഗ്വേ മാർക് ചെയ്യണമെന്ന് സെബാസ്റ്റ്യൻ അബ്രു ESPN- നോട് പറഞ്ഞു.
കൂടാതെ, അർജന്റീനയുടെ നായകൻ ലിയോ മെസ്സിയെ തടയാനുള്ള ഏറ്റവും നല്ല മാർഗം മെസ്സിയെ നന്നായി കളിക്കാൻ അനുവദിക്കാതിരിക്കുകയാണെന്നും മത്സരത്തിൽ മെസ്സിക്കെതിരെ കളിക്കുന്ന താരങ്ങൾ തങ്ങളുടെ കളി ശൈലി കർക്കശമാക്കണമെന്നും ഗ്രൗണ്ടിൽ ഇടങ്ങൾ വിട്ടുകൊടുക്കരുതെന്നും 45 കാരനായ സെബാസ്റ്റ്യൻ അബ്രു കൂട്ടിച്ചേർത്തു.
“86-ലെ ഡീഗോയെപ്പോലെ നിങ്ങൾ അദ്ദേഹത്തെ പരിഗണിക്കണം. സ്കലോനിക്ക് മുൻപ് അർജന്റീന എന്ന് പറയുന്നത് മെസ്സി മാത്രമായിരുന്നു . മെസ്സിയെ നിയന്ത്രിച്ച് നിങ്ങൾ കളിയെ നിർവീര്യമാക്കുക . വ്യക്തികത മികവുകളെ ശക്തിപ്പെടുത്തുന്ന ഒരു കൂട്ടായ പ്രവർത്തനമാണ് ഇന്ന് നടക്കുന്നത് . ” – എന്നാണ് സെബാസ്റ്റ്യൻ അബ്രു ESPN- നോട് പറഞ്ഞത് .
എന്തായാലും, നിലവിൽ പരിക്കിന്റെ പിടിയിലുള്ള ലിയോ മെസ്സി ഈ മാസം നടക്കുന്ന അർജന്റീനയുടെ ഉറുഗെയ്‌ക്കെതിരെയും ബ്രസീലിനെതിരെയുമുള്ള രണ്ട് ലോകകപ്പ് പോരാട്ടത്തിലും കളിക്കുമോ എന്നത് ഇതുവരെ ഒരു ഉറപ്പും ലഭിക്കാത്ത കാര്യമാണ്.