in

LOVELOVE OMGOMG LOLLOL AngryAngry CryCry

ഹാലൻഡ് പോകാൻ സാധ്യതയുള്ള നാല് വമ്പൻ ക്ലബ്ബുകളുടെ പേര് വെളിപ്പെടുത്തി ഹാലൻഡിന്റെ ഏജന്റ്…

“ഞങ്ങൾ ബൊറൂസിയ ഡോർട്ട്മുണ്ടിലേക്ക് മാറിയപ്പോൾ, ഈയൊരു നടപടി ഭാവിയിൽ വരുമെന്ന് ഞങ്ങൾക്കെല്ലാം അറിയാമായിരുന്നു. ഒരുപക്ഷേ ഈ സമ്മറിൽ, അല്ലെങ്കിൽ അടുത്ത സമ്മറിൽ ഹാലൻഡ് ക്ലബ്ബ്‌ വിട്ടേക്കും. എന്നാൽ ഈ സമ്മർ ട്രാൻസ്ഫറിൽ എർലിംഗ് ഹാലൻഡ് ക്ലബ്ബ്‌ വിടാൻ വലിയ സാധ്യതയുണ്ട്, എന്തുസംഭവിക്കുമെന്ന് നമുക്ക് കാണാം.”

Erling Haaland's Dad Reacts As Jadon Sancho's Move To Manchester United [daily mail]

ലോകഫുട്ബോളിലെ ഏറ്റവും മൂല്യമേറിയ താരങ്ങളിലൊരാളാണ് 21 വയസ്സുകാരനായ ബോറുസിയ ഡോർട്ട്മുണ്ടിന്റെ നോർവേ സൂപ്പർ താരമായ എർലിംഗ് ഹാലൻഡ്, നിരവധി വമ്പൻ യൂറോപ്യൻ ക്ലബ്ബുകളാണ് ഹാലൻഡിനെ ടീമിലെത്തിക്കാൻ വേണ്ടി ട്രാൻസഫർ മാർക്കറ്റിൽ പണമൊഴുക്കാൻ തയ്യാറാകുന്നത്.

നിലവിൽ 2024 വരെ ബോറുസിയ ഡോർട്ട്മുണ്ടുമായി കരാറുള്ള എർലിംഗ് ഹാലൻഡ്, അടുത്ത സമ്മറിൽ ടീം വിടാൻ ഏറെ സാധ്യതയുണ്ടെന്നും യൂറോപ്പിലെ നാല് സൂപ്പർ ക്ലബ്ബുകളാണ് ഹാലൻഡ് ചേക്കേറാൻ സാധ്യതയുള്ളതുമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഹാലൻഡിന്റെ ഏജന്റായ മിനോ റയോള.

Erling Haaland’s Dad Reacts As Jadon Sancho’s Move To Manchester United [daily mail]

“എർലിംഗ് ഹാലൻഡിന് അടുത്ത സ്റ്റെപ് എടുക്കാൻ കഴിയും. റയൽ മാഡ്രിഡ്‌, ബാഴ്സലോണ, മാഞ്ചസ്റ്റർ സിറ്റി, ബയേൺ മ്യൂണിക് എന്നിവരാണ് ഹാലൻഡ് പോകാൻ സാധ്യതയുള്ള വമ്പൻ ക്ലബ്ബുകൾ.”

“ഞങ്ങൾ ബൊറൂസിയ ഡോർട്ട്മുണ്ടിലേക്ക് മാറിയപ്പോൾ, ഈയൊരു നടപടി ഭാവിയിൽ വരുമെന്ന് ഞങ്ങൾക്കെല്ലാം അറിയാമായിരുന്നു. ഒരുപക്ഷേ ഈ സമ്മറിൽ, അല്ലെങ്കിൽ അടുത്ത സമ്മറിൽ ഹാലൻഡ് ക്ലബ്ബ്‌ വിട്ടേക്കും. എന്നാൽ ഈ സമ്മർ ട്രാൻസ്ഫറിൽ എർലിംഗ് ഹാലൻഡ് ക്ലബ്ബ്‌ വിടാൻ വലിയ സാധ്യതയുണ്ട്, എന്തുസംഭവിക്കുമെന്ന് നമുക്ക് കാണാം.”

“ഞങ്ങളുടെ ആശയം എന്താണെന്ന് ഞങ്ങൾ ക്ലബ്ബിനോട് പറയും, അവർ അവരുടേത് ഞങ്ങളോട് പറയും, പക്ഷേ ഇപ്പോൾ ഈ ശൈത്യകാലത്ത് ഒരു തീരുമാനവും എടുക്കില്ല. തീർച്ചയായും കഴിഞ്ഞ സമ്മറിൽ ഈ ട്രാൻസ്ഫർ നടന്നിട്ടുണ്ടെങ്കിൽ ഡോർട്ട്മുണ്ടിന് സാമ്പത്തികമായി മികച്ചതായിരിക്കും. എന്നാൽ ക്ലബ്ബിന്റെയും ആരാധകരുടെയും ടീമിന്റെയും വിജയത്തിന്റെയും ക്ഷേമം അവർ ഉറപ്പാക്കുന്നതിന് വേണ്ടി ഹാലൻഡിനെ ടീമിൽ നിലനിർത്തി.” – എർലിംഗ് ഹാലൻഡിന്റെ ഏജന്റായ മിനോ റയോള പറഞ്ഞു.

വരുന്ന സമ്മർ ട്രാൻസ്ഫറിൽ ലോകഫുട്ബോളിലെ ട്രാൻസ്ഫർ മാർക്കറ്റിനെ വിറപ്പിക്കാൻ പോന്ന ഒരു ട്രാൻസ്ഫർ തന്നെയായിരിക്കും എർലിംഗ് ഹാലൻഡ് എന്ന യുവപ്രതിഭയുടേത്, റയൽ മാഡ്രിഡ്‌, ബാഴ്സലോണ, മാഞ്ചസ്റ്റർ സിറ്റി, ബയേൺ മ്യൂണിക് തുടങ്ങിയ ഏത് വമ്പൻ ക്ലബ്ബാണ് ഹാലൻഡിനെ ടീമിലെത്തിക്കുക എന്നത് നമ്മുക്ക് കാത്തിരുന്നു കാണാം.

ഏറെ വൈകി വരുന്ന കാൽപ്പന്തു ദിനാശംസകൾ! ഫുട്ബോൾ ഭ്രാന്തൻമ്മാരെ

തീ തുപ്പുന്ന സ്വിങ് ബോളിങ്‌ കൊണ്ട് ഇന്ത്യൻ ഉപ ഭൂഖണ്ഡത്തിൽ ചരിത്രം രചിച്ചവൻ…