ഇന്ത്യൻ സൂപ്പർ ലീഗ് കളിക്കാൻ എത്തുന്ന വിദേശ താരങ്ങൾ തങ്ങളുടെ അവസാന നാളുകളിലാണ് ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് എത്തുന്നത്. എന്നാൽ യുവ വിദേശ താരങ്ങൾക്ക് അന്താരാഷ്ട്ര ക്വാളിറ്റിയിലെന്നുള്ള രീതിയിൽ ട്രോളുകളും പുറത്ത് വരാറുണ്ട്. പക്ഷെ ഇപ്പോൾ ബ്ലാസ്റ്റേഴ്‌സിൽ കളിച്ച ഒരു വിദേശ താരം അന്താരാഷ്ട്ര ടീമിലേക്ക് ചുവട് എടുത്ത് വെച്ചിരിക്കുകയാണ്.
ബ്ലാസ്റ്റേഴ്‌സ് മുൻ താരം മതേജ് പോപ്പ്ലാത്നിക്കാണ് ഈ താരം.സ്ലോവിനിയ നാഷണൽ ടീമിലേക്കാണ് അദ്ദേഹത്തെ തെരെഞ്ഞെടുത്തത്.യൂ.എസ്. എക്കെതിരെയാണ് സ്ലോവിനിയുടെ മത്സരം.ജനുവരി 21 ന്നാണ് ഈ മത്സരം
കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി 2020 ജനുവരി മുതൽ 2020 ജൂൺ വരെ അദ്ദേഹം പന്ത് തട്ടിയിട്ടുണ്ട്.17 മത്സരങ്ങൾ ബ്ലാസ്റ്റേഴ്‌സിന് വേണ്ടി അദ്ദേഹം കളിച്ചിട്ടുണ്ട്.4 ഗോളുകൾ അദ്ദേഹം ബ്ലാസ്റ്റേഴ്‌സ് വേണ്ടി നേടിയിട്ടുണ്ട്.