in ,

LOVELOVE

ചെയ്ത തെറ്റ് ഏറ്റുപറഞ്ഞു ഒടുവിൽ ജിങ്കൻ ബ്ലാസ്റ്റേഴ്‌സ് ഫാൻസിനോട് മാപ്പ് പറഞ്ഞു🥵

ഇന്ത്യൻ സൂപ്പർ ലീഗ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്കെതിരെ മോഹൻ ബഗാനുവേണ്ടി കളിക്കുമ്പോൾ സന്ദേശ് ജിങ്കൻ നടത്തിയ പരാമർശം വളരെയധികം വിവാദകരമായിരുന്നു. അത്രയും കാലം സന്ദേശ് ജിങ്കനെ സ്നേഹിച്ച കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ പിന്നീട് വെറുക്കാൻ തുടങ്ങി.

ഇന്ത്യൻ സൂപ്പർ ലീഗ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്കെതിരെ മോഹൻ ബഗാനുവേണ്ടി കളിക്കുമ്പോൾ സന്ദേശ് ജിങ്കൻ നടത്തിയ പരാമർശം വളരെയധികം വിവാദകരമായിരുന്നു. അത്രയും കാലം സന്ദേശ് ജിങ്കനെ സ്നേഹിച്ച കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ പിന്നീട് വെറുക്കാൻ തുടങ്ങി.

അന്ന് താൻ ചെയ്തത് തെറ്റ് അംഗീകരിക്കുകയാണെന്നും അതിൽ മാപ്പ് പറയുന്നതായും നിലവിലെ എഫ്സി ഗോവ താരമായ സന്ദേശ് ജിങ്കൻ പറഞ്ഞു. വ്യക്തിപരമായി തനിക്കും തന്റെ ഫാമിലിക്കും കൊച്ചിയേയും കേരളത്തിനെയും വളരെയധികം ഇഷ്ടമാണെന്ന് സന്ദേശ് ജിങ്കൻ പറഞ്ഞു.

“ഓരോ തവണയും ഞാൻ കൊച്ചി സ്റ്റേഡിയത്തിൽ കാലുകുത്തുമ്പോഴും എനിക്ക് സ്നേഹം ലഭിച്ചിരുന്നു, തീർച്ചയായും ഇപ്പോൾ അതിൽ മാറ്റമുണ്ട്, പക്ഷേ ഇപ്പോഴും എനിക്ക് വ്യക്തിപരമായി കൊച്ചിയേയും കേരളത്തെയും ഇഷ്ടമാണ്, എന്റെ അമ്മ കേരളത്തെ സ്നേഹിക്കുന്നു. പക്ഷേ ഞാൻ ചെയ്തത് എന്റെ തെറ്റാണെന്ന് ഞാൻ മനസ്സിലാക്കുന്നു, അന്ന് അങ്ങനെ ഞാൻ പറയാൻ പാടില്ലായിരുന്നു.
ഞാൻ എന്റെ തെറ്റ് അംഗീകരിക്കുകയാണ്.” – സന്ദേശ് ജിങ്കൻ പറഞ്ഞു.

2014-ൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയിലൂടെ തന്റെ കരിയർ ആരംഭിച്ച സന്ദേശ് ജിങ്കൻ പിന്നീട് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ നായകനും ഏറ്റവും വിശ്വസ്തനായ താരവുമായി വളർന്നു. കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടതിനു ശേഷവും ആരാധകർ സ്നേഹം നൽകിയെങ്കിലും താരം ബ്ലാസ്റ്റേഴ്സിനെതീരെ നടത്തിയ പരാമർശത്തിലാണ് കാര്യങ്ങൾ മാറിമറഞ്ഞത്.

ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് വീണ്ടും നിരാശ, ഗോവയുടെ ആ സൂപ്പർസ്റ്റാറും ബ്ലാസ്റ്റേഴ്‌സിലേക്കെത്തില്ല.. 😒🫤

ബ്ലാസ്റ്റേഴ്‌സിൽ നിന്ന് യൂറോപ്യൻ അന്താരാഷ്ട്ര ടീമിലേക്ക്