in , , ,

LOVELOVE

കെകെആറിന്റെ തന്ത്രം ഇന്ത്യൻ ടീമിലേക്കും?; പരിശീലകനാവാൻ സമ്മതം മൂളി ഗംഭീർ; പക്ഷെ ഒരൊറ്റ ഡിമാൻഡ് മാത്രം

മൂന്ന് കിരീട നേട്ടത്തിലും ടീമിന്റെ അവിഭാജ്യ ഘടകമായത് ഗൗതം ഗംഭീറാണ്. നായകനായി രണ്ട് തവണ കൊൽക്കത്തയ്ക്ക് കിരീടം നേടിക്കൊടുത്ത ഗംഭീർ മെന്ററായി അവർക്ക് മൂന്നാം കിരീടവും നേടിക്കൊടുത്തിരിക്കുകയാണ്. എന്നാൽ കൊൽക്കത്തയുടെ ഈ വജ്രായുധം അടുത്ത ഇന്ത്യൻ പരിശീലകനാവാൻ സമ്മതം മൂളിയതായാണ് റിപ്പോർട്ട്.

ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് മൂന്നാം കിരീടം നേടിയിരിക്കുകയാണ്. ഏകപക്ഷീയമായ ഫൈനൽ പോരാട്ടത്തിൽ ഹൈദരാബാദിനെ 113 റൺസിൽ ഒതുക്കിയ കെകെആർ കേവലം 10.3 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ കിരീടം നേടുകയായിരുന്നു. ഇതോടെ ഐപിഎല്ലിൽ കെകെആറിന്റെ മൂന്നാം കിരീടമാണിത്.

ഈ മൂന്ന് കിരീട നേട്ടത്തിലും ടീമിന്റെ അവിഭാജ്യ ഘടകമായത് ഗൗതം ഗംഭീറാണ്. നായകനായി രണ്ട് തവണ കൊൽക്കത്തയ്ക്ക് കിരീടം നേടിക്കൊടുത്ത ഗംഭീർ മെന്ററായി അവർക്ക് മൂന്നാം കിരീടവും നേടിക്കൊടുത്തിരിക്കുകയാണ്. എന്നാൽ കൊൽക്കത്തയുടെ ഈ വജ്രായുധം അടുത്ത ഇന്ത്യൻ പരിശീലകനാവാൻ സമ്മതം മൂളിയതായാണ് റിപ്പോർട്ട്.

രാഹുൽ ദ്രാവിഡിന് ശേഷം ഇന്ത്യ പരിശീലകനാക്കാൻ ഒരുപാട് പേരെ ബിസിസിഐ നോട്ടമിട്ടിരുന്നു. അതിലൊരാളാണ് ഗംഭീർ. എന്നാൽ താല്പര്യമുള്ളവർ ബിസിസിഐക്ക് അടുത്ത പരിശീലകനാവാനുള്ള അപേക്ഷ നൽകണം. ദൈനിക് ജാഗരണിന്റെ റിപ്പോർട്ട് പ്രകാരം ഗംഭീറിന് അടുത്ത ഇന്ത്യൻ പരിശീലകനാവാൻ താല്പര്യമുണ്ട്.

ALSO READ; സഞ്ജു ഭയക്കണം; ബിസിസിഐയുടെ പുതിയ തീരുമാനം സഞ്ജുവിന് തിരിച്ചടിയാകും

ബിസിസിഐയ്ക്ക് അപേക്ഷ നൽകാനും താരം ഒരുക്കമാണ്. എന്നാൽ ഒരൊറ്റ ഡിമാൻഡാണ് താരം മുന്നോട്ട് വെയ്ക്കുന്നത്. ടീമിന്റെ പരിശീലകനായാൽ ബാറ്റിംഗ് ഡിപ്പാർട്മെന്റിന്റെ മുഴുവൻ ചുമതലയും തനിക്ക് നൽകണമെന്നാണ് ഗംഭീറിന്റെ ഡിമാൻഡെന്നാണ് ദൈനിക് ജാഗരണിന്റെ റിപ്പോർട്ട്.

ALSO READ; രോഹിത് മുംബൈ വിടും; ഹർദിക്കിന്റെ ക്യാപ്റ്റൻസി തെറിക്കും; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി അനിൽ കുംബ്ലെ

അതായത് ടീമിൽ ആരുടേയും ഇടപെടലുകൾ ഉണ്ടാവാതെ പൂർണമായ അധികാരം തനിക്ക് വേണമെന്ന് തന്നെയാണ് ഗംഭീറിന്റെ ഡിമാൻഡ്. ഈ ഡിമാൻഡ് ബിസിസിഐഅംഗീകരിക്കുമോ എന്നതും കണ്ടറിയേണ്ടതുണ്ട്.

ALSO READ: ധോണിയല്ല, മറ്റൊരാളായിരുന്നു ചെന്നൈയുടെ ആദ്യ നായകനാവേണ്ടിയിരുന്നത്; വെളിപ്പെടുത്തൽ

സ്റ്റാറേ കളി തുടങ്ങുന്നു; ജൂലായ് 26 ന് മുമ്പ് ബ്ലാസ്റ്റേഴ്‌സ് ‘റെഡിയാകും’

ബ്ലാസ്റ്റേഴ്സിന്റെ പുതിയ മുഖ്യ സ്പോൺസർഷിപ്പ് ഗൾഫ് ഏജൻസി ഏറ്റെടുക്കുന്നു🔥❤️