in , ,

രോഹിത് മുംബൈ വിടും; ഹർദിക്കിന്റെ ക്യാപ്റ്റൻസി തെറിക്കും; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി അനിൽ കുംബ്ലെ

രോഹിത് ശർമ്മ മുംബൈ ഇന്ത്യൻസ് വിടുമെന്ന അഭ്യൂഹങ്ങൾ ശക്തമാകവെ വിഷയത്തിൽ പ്രതികരണവുമായി മുൻ ഇന്ത്യൻ നായകൻ അനിൽ കുംബ്ലെ. രോഹിത് ശർമയുമായി നല്ല ബന്ധം പുലർത്തുന്ന അനിൽ കുംബ്ലെയുടെ വാക്കുകൾ ഇന്ത്യൻ ക്രിക്കറ്റ് ആരാധകരും ഗൗരവമായാണ് നോക്കികാണുന്നത്.

രോഹിത് ശർമ്മ മുംബൈ ഇന്ത്യൻസ് വിടുമെന്ന അഭ്യൂഹങ്ങൾ ശക്തമാകവെ വിഷയത്തിൽ പ്രതികരണവുമായി മുൻ ഇന്ത്യൻ നായകൻ അനിൽ കുംബ്ലെ. രോഹിത് ശർമയുമായി നല്ല ബന്ധം പുലർത്തുന്ന അനിൽ കുംബ്ലെയുടെ വാക്കുകൾ ഇന്ത്യൻ ക്രിക്കറ്റ് ആരാധകരും ഗൗരവമായാണ് നോക്കികാണുന്നത്.

അടുത്ത സീസണില്‍ രോഹിത് മുംബൈ ഇന്ത്യൻസ് വിടുമെന്ന് തനിക്കുറപ്പാണെന്നാണ് അനിൽ കുംബ്ലെയുടെ വാക്കുകൾ. ജിയോ സിനിമയിലെ ടോക് ഷോയിലാണ് കുംബ്ലെയുടെ പ്രതികരണം. അടുത്ത സീസണ് മുമ്പ് രോഹിത് മുംബൈ വിടും. ഇത്തരം ചര്‍ച്ചകളൊക്കെ ലോകകപ്പിനുശേഷം നടക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ മുംബൈ ഇന്ത്യൻസുമായി ബന്ധപ്പെട്ട ചില കാര്യങ്ങളും കുംബ്ലെ വെളിപ്പെടുത്തി. ഈ സീസണില്‍ മുംബൈ പ്ലേ ഓഫ് കാണാതെ പുറത്തായ സാഹചര്യത്തിൽ ടീം മാനേജ്മെന്‍റ് അടുത്ത സീസണില്‍ ക്യാപ്റ്റൻ ഹാര്‍ദ്ദിക് പാണ്ഡ്യയെ മാറ്റാന്‍ തീരുമാനിച്ചാല്‍ ജസ്പ്രീത് ബുമ്രയ്ക്കും സൂര്യകുമാർ യാദവിനും സാധ്യതയുണ്ട്. ഇരുവരും മുമ്പ് ഇന്ത്യൻ ടീമിനെ നയിച്ചിട്ടുള്ളവരുമാണ്. പക്ഷേ ബുമ്രയും സൂര്യയും രോഹിതിനൊപ്പം മുംബൈ ഇന്ത്യൻസ് വിടുമോ എന്നാണ് ഇനി അറിയേണ്ടതെന്നും കുംബ്ലെ പറയുന്നു.

അതേ സമയം കൊൽക്കത്ത ടീം മാനേജ്മെന്റുമായി രോഹിത് ശർമ്മ സംസാരിക്കുന്നത് വാർത്തകളിൽ നിറഞ്ഞിരുന്നു. ഇത് പുതിയ അഭ്യൂഹങ്ങൾക്ക് കാരണമായിട്ടുണ്ട്. അതേ സമയം രോഹിത് ചെന്നൈയിലെത്തുമെന്നും ചില റിപ്പോർട്ടുകളുണ്ട്.

എന്നാൽ ടി20 ലോകകപ്പിന് പിന്നാലെ രോഹിത് ഇക്കാര്യങ്ങളിൽ തീരുമാനം എടുത്തേക്കുമെന്നാണ് സൂചന. ആരാധകരും ഏറെ ആകാംക്ഷയോടെയാണ് രോഹിതിന്റെ നീക്കങ്ങൾക്കായി കാത്തിരിക്കുന്നത്.

ALSO READ: സഞ്ജു ഭയക്കണം; ബിസിസിഐയുടെ പുതിയ തീരുമാനം സഞ്ജുവിന് തിരിച്ചടിയാകും

ALSO READ: ആ 3 താരങ്ങൾ തിളങ്ങണം, അല്ലെങ്കിൽ സഞ്ജുവിനും കൂട്ടർക്കും ഇത്തവണയും കിരീടമില്ല; ആ 3 പേർ ആരൊക്കെയാണെന്ന് പരിശോധിക്കാം

ALSO READ; സഞ്ജുവിന് ആശ്വാസ വാർത്ത; തൽകാലം ആശ്വസിക്കാം…

ലൂണക്കായി ഗോവ നൽകിയ ഓഫർ കണ്ടോ; പൈസയല്ല വലുത് ഓർമിപ്പിച്ച് സൂപ്പർ താരം…

സന്തോഷ വാർത്ത;😍 ലൂണക്ക് പിന്നാലെ ദിമ്മിയുടെ കരാറും നീട്ടാൻ ബ്ലാസ്റ്റേഴ്സ്