കേരളാ ബ്ലാസ്റ്റേഴ്‌സ് ഇത്തവണ കിരീടം ലക്ഷ്യമാക്കി തന്നെയാണ് കളത്തിലിറങ്ങുന്നത്. അത് തന്നെയാണ് ബ്ലാസ്റ്റേഴ്സിന്റെ ഡയറക്ടർ നിഖിൽ ഭരത്വാജ് വ്യക്തമാക്കുന്നത്. ഇന്ന് എക്‌സിൽ ആരാധകർക്കായി ഒരു പിടി ശുഭകരമായ അപ്‌ഡേഷനുകളുമായാണ് നിഖിൽ എത്തിയത്.
നിഖിലിന്റെ അപ്‌ഡേഷൻ പ്രകാരം കേരളാ ബ്ലാസ്റ്റേഴ്‌സ് ഡ്യുറൻണ്ട് കപ്പിന് മുന്നോടിയായി തന്നെ മുഴുവൻ സ്‌ക്വാഡിനെയും പ്രഖ്യാപിക്കുമെന്നാണ്. സൈനിംഗുകൾ എത്രയും വേഗം പൂർത്തീകരിക്കുമെന്നും ഡ്യൂറൻഡ് കപ്പിന് മുന്നോടിയായി മുഴുവൻ പ്രവർത്തനങ്ങളും പൂർത്തീകരിക്കുമെന്നുമാണ് നിഖിൽ ഭരത്വാജ് വ്യക്തമാക്കുന്നത്.
അങ്ങനെയെങ്കിൽ ജൂലായ് 26 ന് മുമ്പ് ബ്ലാസ്റ്റേഴ്‌സ് മുഴുവൻ സൈനിങ്ങും പൂർത്തീകരിക്കും. ജൂലായ് 26 നാണ് ഡ്യുറൻഡ് കപ്പ് ആരംഭിക്കുക. കഴിഞ്ഞ സീസണിൽ ഡ്യുറൻഡ് കപ്പിന്റെ ഇടയിലാണ് മിലോസ് ഡ്രിങ്കിച്ചിന്റെയും ക്വമി പെപ്രയുടെയും സൈനിങ് ബ്ലാസ്റ്റേഴ്‌സ് പ്രഖ്യാപിച്ചത്.
ALSO READ; ആദ്യ പോരാട്ടം; സ്റ്റാറേയുടെ ബ്ലാസ്റ്റേഴ്‌സ് അരങ്ങേറ്റം ജൂലൈ അവസാന വാരത്തിലുണ്ടാകുമെന്ന് സൂചന
എന്നാൽ ഇത്തവണ അതുണ്ടാവില്ല. മുഴുവൻ സ്‌ക്വാഡും ഡ്യുറൻഡ് കപ്പിന് മുമ്പ് തയ്യാറാവും. ചിലപ്പോൾ സീനിയർ സ്‌ക്വാഡ് തന്നെയായിരിക്കും ഡ്യുറൻഡ് കപ്പിൽ ബ്ലാസ്റ്റേഴ്സിനായി ഇറങ്ങുക.
ALSO READ: സ്റ്റാറേ യുഗത്തിന് തുടക്കമാവുന്നു; ആദ്യ സൈനിങ് വിദേശ മിഡ്ഫീൽഡർ
പുതിയ പരിശീലകൻ മൈക്കേൽ സ്റ്റാറേയ്ക്ക് ഇന്ത്യൻ സാഹചര്യങ്ങളോട് പൊരുത്തപ്പെടാനും ലീഗിന് മുമ്പ് ടീമിനെ കൃത്യമായി ഒരുക്കാനും ഡ്യുറൻഡ് കപ്പിലൂടെ സാധിക്കും.