കേരളാ ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകൻ മൈക്കേൽ സ്റ്റാറേ യുഗത്തിൽ ബ്ലാസ്റ്റേഴ്‌സ് ആദ്യ സൈനിങ് നടത്താൻ ശ്രമിക്കുന്നതായി റിപോർട്ടുകൾ. ഐഎഫ്ടിഡബ്ല്യൂസിയുടെ കോൺടെന്റ് റൈറ്റർ റെജിൻ ടി ജെയ്‌സാണ് ബ്ലാസ്റ്റേഴ്സിന്റെ പുതിയ നീക്കങ്ങളെ പറ്റിയുള്ള സൂചനകൾ പുറത്ത് വിട്ടത്.
കേരളാ ബ്ലാസ്റ്റേഴ്‌സ് ട്രാൻസ്ഫർ മാർക്കറ്റിൽ ഒരു വിദേശ മിഡ്ഫീൽഡർക്ക് വേണ്ടിയുള്ള നീക്കങ്ങൾ നടത്തുന്നവെന്നാണ് റെജിൻ നൽകുന്ന അപ്‌ഡേറ്റ്. എന്നാൽ ആ വിദേശ താരം ഏതാണെന്ന കാര്യം അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.
ALSO READ: പുതിയ വിങ് ബാക്കുകളും സ്‌ട്രൈക്കറുമെത്തുന്നു; പദ്ധതികളുമായി ബ്ലാസ്റ്റേഴ്‌സ്
അതേ സമയം സ്വീഡിഷ് ക്ലബ് ഡിഐഎഫിന്റെ സ്വീഡിഷ് മിഡ്ഫീൽഡർ മാഗ്നസ് എറിക്‌സണ് വേണ്ടി ബ്ലാസ്റ്റേഴ്‌സ് നീക്കങ്ങൾ നടത്തുന്നതായി ബോസസ് ക്രാനെ ഉദ്ധരിച്ച് ഐഎഫ്ടി ന്യൂസ് മീഡിയ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. താരത്തെയാണോ ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യമിടുന്നത് എന്ന കാര്യം വ്യക്തമല്ല.
അതേ സമയം മൈക്കേൽ സ്റ്റാറേ യുഗത്തിലെ ആദ്യ സൈനിങ്ങായിരിക്കും ഇതെന്നാണ് കരുതപ്പെടുന്നത്. ബ്ലാസ്റ്റേഴ്സിലെ ഇനിയുള്ള വിദേശ സൈനിംഗുകളുടെ കാര്യത്തിൽ സ്റ്റാറേയായിരിക്കും തീരുമാനമെടുക്കുക.
ALSO READ: ആദ്യ പോരാട്ടം; സ്റ്റാറേയുടെ ബ്ലാസ്റ്റേഴ്‌സ് അരങ്ങേറ്റം ജൂലൈ അവസാന വാരത്തിലുണ്ടാകുമെന്ന് സൂചന
അതേ സമയം റൂമർ ലിസ്റ്റിലുള്ള മാഗ്‌നസ് നേരത്തെ സ്റ്റാറേ പരിശീലിപ്പിച്ച എംഎൽഎസ് ക്ലബ് സാൻജോസ് എർത്ത്ക്വാക്കിൽ കളിച്ച താരമാണ്. അതിനാൽ മാഗ്‌നസായിരിക്കാം ചിലപ്പോൾ ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യമിടുന്ന താരം.