in , , , ,

LOVELOVE OMGOMG LOLLOL AngryAngry CryCry

പുതിയ വിങ് ബാക്കുകളും സ്‌ട്രൈക്കറുമെത്തുന്നു; പദ്ധതികളുമായി ബ്ലാസ്റ്റേഴ്‌സ്

അടുത്ത സീസണിലേക്ക് ബ്ലാസ്റ്റേഴ്സിലേക്ക് കൂടുതൽ വിങ് ബാക്കുകളും ഒരു വിദേശ ക്ലിനിക്കൽ സ്‌ട്രൈക്കറും എത്താനുള്ള സാധ്യത കൂടുതലാണ്. പുതിയ ആശാന്റെ കളി രീതികൾ തന്നെയാണ് കാരണം. 3-4-3 എന്ന ഫോർമേഷനിനോടാണ് സ്റ്റാറേയ്ക്ക് കൂടുതൽ താല്പര്യം.

ബ്ലാസ്റ്റേഴ്സിന്റെ അടുത്ത സീസണിലെ സൈനിംഗുകളെ പറ്റി ഇനിയും തീരുമാനായിട്ടില്ല. അടുത്ത ആഴ്ച ക്ലബ് വൃത്തങ്ങളുമായി പുതിയ പരിശീലകൻ മൈക്കേൽ സ്റ്റാറേ ചർച്ച നടത്തും. ക്ലബ് ഡയറക്ടർ നിഖിൽ ഭരത്വാജ്, എസ്ഡി കരോലിസ് സ്കിങ്കിസ് എന്നിവരുമായാണ് പുതിയ ആശാൻ ചർച്ച നടത്തുക. ഈ ചർച്ചയിലായിരിക്കും അടുത്ത സീസണിൽ ടീമിലെത്തിക്കേണ്ട താരങ്ങളെ കുറിച്ചുള്ള വിശദമായ കാര്യങ്ങൾ ചർച്ച ചെയ്യുക.

എന്നാൽ അടുത്ത സീസണിലേക്ക് ബ്ലാസ്റ്റേഴ്സിലേക്ക് കൂടുതൽ വിങ് ബാക്കുകളും ഒരു വിദേശ ക്ലിനിക്കൽ സ്‌ട്രൈക്കറും എത്താനുള്ള സാധ്യത കൂടുതലാണ്. പുതിയ ആശാന്റെ കളി രീതികൾ തന്നെയാണ് കാരണം. 3-4-3 എന്ന ഫോർമേഷനിനോടാണ് സ്റ്റാറേയ്ക്ക് കൂടുതൽ താല്പര്യം.

3 സെന്റർ ബാക്കുകൾക്കൊപ്പം മധ്യനിരയിൽ രണ്ട് ഹോൾഡിങ് മിഡ്ഫീൽഡർമാർക്കൊപ്പം രണ്ട് വിങ് ബാക്കുകളെയും അണിനിരത്തുന്നതാണ് ആശാന്റെ ശൈലി. ഈ ശൈലിയിൽ വിങ് ബാക്കുകൾക്ക് കൂടുതൽ കഠിനാധ്വാനം നടത്തേണ്ടതുണ്ട്. ആക്രമണവും പ്രതിരോധവും ഒരു പോലെ മുന്നോട്ട് കൊണ്ട് പോകേണ്ട ചുമതലയാണ് ഇവർക്കുള്ളത്. നിലവിൽ ടീമിലുള്ള പ്രബീർ ദാസ്, നവോച്ച സിങ് എന്നിവർക്ക് തിളങ്ങാൻ കഴിയുന്ന ശൈലി കൂടിയാണ് ആശാന്റേത്.

ALSO READ: ട്രാൻസ്ഫർ ഫീ 4 കോടിയിലേറെ; യുവതാരം ബ്ലാസ്റ്റേഴ്സിലേക്കെത്തുമോ?

വിങ് ബാക്കുകൾക്ക് ഏറെ പ്രാധാന്യവും ജോലിയുമുള്ള ശൈലിയാണ് ആശാന്റേത്. അതിൽ അടുത്ത സീസണിലേക്ക് ടീമിൽ വിങ് ബാക്കുകളുടെ എണ്ണം വർധിക്കാൻ സാധ്യതയുണ്ട്. വിങ് ബാക്കുകളെ പോലെ ആശാന്റെ ശൈലിയിലെ മറ്റൊരു പ്രധാന ഘടകമാണ് സ്‌ട്രൈക്കർക്കുള്ളത്.

ALSO READ: പുതിയ ആശാൻ കളി തുടങ്ങുന്നു; അടുത്ത ആഴ്ച്ച നിർണായക യോഗം; ചില താരങ്ങളുടെ കാര്യത്തിൽ തീരുമാനമാകും

വിങ് ബാക്കുകൾക്ക് ജോലി ഭാരം കൂടുതലാണെങ്കിൽ സ്റ്റാറേയുടെ രീതിയിൽ സ്‌ട്രൈക്കർക്ക് കൂടുതൽ ജോലി ഭാരമല്ല. പക്ഷെ, കിട്ടുന്ന അവസരം കൃത്യമായി ഉപയോഗിക്കുകയും അർദ്ധാവസരങ്ങൾ പോലും ഗോളാക്കി മാറ്റാൻ കഴിയുകയും ചെയ്യുന്ന ആളായിരിക്കണം സ്റ്റാറെയ്ക്ക് സ്‌ട്രൈക്കർ. അതിനാൽ ഈ പൊസിഷനിൽ നല്ലൊരു ക്ലിനിക്കൽ സ്‌ട്രൈക്കറെയാണ് ആശാനും ബ്ലാസ്റ്റേഴ്സിനും വേണ്ടത്. അതിനാൽ അടുത്ത സീസണിൽ ടീമിൽ മികച്ച വിങ് ബാക്കുകളും സ്‌ട്രൈക്കറും എത്തുമെന്ന് ആരാധകർക്ക് ഉറപ്പിക്കാം.

ALSO READ: റൊണാൾഡോയുടെ സൗദി പ്രൊ ലീഗിനെ പിന്നിലാക്കി ഇന്ത്യൻ സൂപ്പർ ലീഗ്

റൊണാൾഡോയുടെ സൗദി പ്രൊ ലീഗിനെ പിന്നിലാക്കി ഇന്ത്യൻ സൂപ്പർ ലീഗ്

നിങ്ങൾ വിചാരിക്കുന്നത് പോലെയല്ല കാര്യങ്ങൾ, ബ്ലാസ്റ്റേഴ്‌സിന്റെ വിദേശതാരം പറഞ്ഞത്..