in , , , ,

LOVELOVE AngryAngry OMGOMG LOLLOL CryCry

പുതിയ ആശാൻ കളി തുടങ്ങുന്നു; അടുത്ത ആഴ്ച്ച നിർണായക യോഗം; ചില താരങ്ങളുടെ കാര്യത്തിൽ തീരുമാനമാകും

പുതിയ പരിശീലകൻ അടുത്ത ആഴ്ച ക്ലബ്ബിലെ പ്രധാന വ്യക്തിത്വങ്ങളുമായി ഒരു യോഗം നടത്തും. ഓൺലൈൻ വഴിയായിരിക്കും ഈ യോഗം നടക്കുക. ക്ലബ് ഡയറക്ടർ നിഖിൽ ഭരത്വാജ്, സ്പോർട്ടിങ് ഡയറക്ടർ കരോലിസ് സ്കിങ്കിസ് കൂടാതെ ക്ലബ്ബിലെ പ്രധാന വ്യക്തിത്വങ്ങൾ എന്നിവരായിരിക്കും യോഗത്തിൽ പങ്കെടുക്കുക.

കേരളാ ബ്ലാസ്റ്റേഴ്‌സ് ഒരു പുതിയ തുടക്കത്തിന്റെ പാതയിലാണ്. അതിന്റെ ഭാഗമായാണ് കഴിഞ്ഞ 3 സീസണുകളിലും ബ്ലാസ്‌റ്റേഴ്‌സിനെ പരിശീലിപ്പിച്ച ഇവാൻ വുകോമനോവിച്ചുമായുള്ള ബന്ധം ക്ലബ് വേർപെടുത്തിയത്. പുതിയ പരിശീലകൻ മീക്കൽ സ്റ്റാറേയുടെ കീഴിൽ ഒരു പുതിയ തുടക്കമാണ് ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യമിടുന്നത്.

ഇതിന്റെ ഭാഗമായി പുതിയ പരിശീലകൻ അടുത്ത ആഴ്ച ക്ലബ്ബിലെ പ്രധാന വ്യക്തിത്വങ്ങളുമായി ഒരു യോഗം നടത്തും. ഓൺലൈൻ വഴിയായിരിക്കും ഈ യോഗം നടക്കുക. ക്ലബ് ഡയറക്ടർ നിഖിൽ ഭരത്വാജ്, സ്പോർട്ടിങ് ഡയറക്ടർ കരോലിസ് സ്കിങ്കിസ് കൂടാതെ ക്ലബ്ബിലെ പ്രധാന വ്യക്തിത്വങ്ങൾ എന്നിവരായിരിക്കും യോഗത്തിൽ പങ്കെടുക്കുക.

ഈ യോഗത്തിലാണ് ക്ലബ്ബിന്റെ അടുത്ത സീസണിലെ പദ്ധതികളെ പറ്റി അസൂത്രണം ചെയ്യുക. ട്രാൻസ്ഫർ മാർക്കറ്റിൽ ഏതൊക്കെ താരങ്ങളെ വാങ്ങിക്കണം, ഏതൊക്കെ താരങ്ങളെ വിറ്റഴിക്കണം തുടങ്ങിയ കാര്യങ്ങൾ ഈ യോഗത്തിലായിരിക്കും തീരുമാനിക്കുക.

അതിനാൽ ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് ഏറെ നിർണായകമാണ് ഈ യോഗം. ഈ യോഗത്തിലെ തീരുമാനമനുസരിച്ചായിരിക്കും അടുത്ത സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ ഭാവി. കൂടാതെ പുതിയ പരിശീലകന്റെ ആദ്യ ഔദ്യോഗിക യോഗം കൂടിയാണിത്.

അതേ സമയം, ജൂലായ് മാസത്തിലായിരിക്കും സ്റ്റാറേ ബ്ലാസ്റ്റേഴ്സിനൊടപ്പം ചേരുക. അത് വരെ ക്ലബ്ബുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അദ്ദേഹം ഓൺലൈൻ വഴിയായിരിക്കും ഇടപെടൽ നടത്തുക.

ALSO READ: ട്രാൻസ്ഫർ ഫീ 4 കോടിയിലേറെ; യുവതാരം ബ്ലാസ്റ്റേഴ്സിലേക്കെത്തുമോ?

ട്രാൻസ്ഫർ ഫീ 4 കോടിയിലേറെ; യുവതാരം ബ്ലാസ്റ്റേഴ്സിലേക്കെത്തുമോ?

സഞ്ജുവിന് തിരിച്ചടി;മോശം ഫോം ലോകകപ്പിലെ പ്ലേയിങ് ഇലവനിൽ നിന്ന് പുറത്ത്