in , , , ,

LOVELOVE OMGOMG LOLLOL CryCry AngryAngry

ട്രാൻസ്ഫർ ഫീ 4 കോടിയിലേറെ; യുവതാരം ബ്ലാസ്റ്റേഴ്സിലേക്കെത്തുമോ?

ദിമിത്രി ഡയമന്തക്കോസ് ക്ലബ് വിടുമ്പോൾ പകരമാരെ കൊണ്ട് വരണമെന്ന് ചിന്തയിലാണ് ബ്ലാസ്റ്റേഴ്‌സ്. ദിമിക്ക് പകരക്കാരനെ കൊണ്ട് വരുമ്പോൾ അത് ദിമിയോളം പോന്ന താരമായിരിക്കണം. ദിമിക്ക് പകരക്കാരന് വേണ്ടിയുള്ള ബ്ലാസ്റ്റേഴ്സിന്റെ അന്വേഷണം അങ് യൂറോപിലെത്തിയിരിക്കുന്നുവെന്നാണ് സൂചനകൾ.

കഴിഞ്ഞ രണ്ട് സീസണുകളിൽ ബ്ലാസ്റ്റേഴ്സിനായി ഗോളടിച്ച് കൂട്ടിയ ദിമിത്രി ഡയമന്തക്കോസ് ക്ലബ് വിടുമ്പോൾ പകരമാരെ കൊണ്ട് വരണമെന്ന് ചിന്തയിലാണ് ബ്ലാസ്റ്റേഴ്‌സ്. ദിമിക്ക് പകരക്കാരനെ കൊണ്ട് വരുമ്പോൾ അത് ദിമിയോളം പോന്ന താരമായിരിക്കണം. ദിമിക്ക് പകരക്കാരന് വേണ്ടിയുള്ള ബ്ലാസ്റ്റേഴ്സിന്റെ അന്വേഷണം അങ് യൂറോപിലെത്തിയിരിക്കുന്നുവെന്നാണ് സൂചനകൾ.

കായിക മാധ്യമമായ കൗണ്ടർബർഗിന്റെ റിപ്പോർട്ട് അനുസരിച്ച് ബ്ലാസ്റ്റേഴ്‌സ് യൂറോപ്യൻ രാജ്യമായ എസ്റ്റോണിയയിൽ നിന്നും ഒരു 22 കാരനെ നോട്ടമിട്ടിരിക്കുന്നു എന്നാണ്. എസ്റ്റോണിയൻ ക്ലബ് കൽജു എഫ്സിയുടെ യുവതാരം അലക്സ് താമിനെയാണ് ബ്ലാസ്റ്റേഴ്‌സ് നോട്ടമിരിക്കുന്നതെന്നാണ് സൂചനകൾ.

ALSO READ: ഇജ്ജാതി ഗോൾ; ഇജ്ജാതി ആറ്റിറ്റ്യുട്; ഇങ്ങേര് ബ്ലാസ്റ്റേഴ്സിൽ വന്നാ പൊളിക്കും;വീഡിയോ കാണാം

22 കാരനായ അലക്സ് സ്‌ട്രൈക്കറായും സെക്കന്റ് സ്‌ട്രൈക്കറായും കളിയ്ക്കാൻ കെൽപ്പുള്ള താരമാണ്. ഇപ്പോൾ നടന്ന കൊണ്ടിരിക്കുന്ന എസ്റ്റോണിയൻ ലീഗിൽ 12 മത്സരങ്ങളിൽ നിന്നും 8 ഗോളുകൾ നേടിയ താരമാണ് അലക്സ്.

ALSO READ: യൂറോപ്യൻ മിഡ്ഫീൽഡ് ജനറലിനെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കുന്നതായി റിപോർട്ടുകൾ

പ്രായം ചെറുതാണെങ്കിലും 200 ലേറെ പ്രൊഫഷണൽ മത്സരങ്ങൾ കളിച്ച അനുഭവ സമ്പത്തുള്ള താരമാണ് അലക്സ്. എന്നാൽ താരത്തിന്റെ ക്ലബായ കൽജു എഫ്സി വലിയ ഭാവി കണക്കാക്കുന്ന താരമായതിനാൽ ക്ലബ് താരത്തെ വിട്ട് നൽകുമോ എന്ന കാര്യം കണ്ടറിയയേണ്ടതെന്നുണ്ട്.

ALSO READ: നിഹാൽ സുധീഷ് ചെന്നൈയിൻ എഫ്സിയിലേക്ക് പോയോ? എന്താണ് വാസ്തവം..സത്യമറിയാം

കൂടാതെ ട്രാൻഫർ ഫീയായി മാത്രം താരത്തിന് 4 കോടിയിലേറെ നൽകേണ്ടിയും വരും. അതിനാൽ ബ്ലാസ്റ്റേഴ്സിന് മുന്നിലെ വലിയ ചോദ്യചിഹനമാണ് അലക്സ്.

ഇജ്ജാതി ഗോൾ; ഇജ്ജാതി ആറ്റിറ്റ്യുട്; ഇങ്ങേര് ബ്ലാസ്റ്റേഴ്സിൽ വന്നാ പൊളിക്കും;വീഡിയോ കാണാം

പുതിയ ആശാൻ കളി തുടങ്ങുന്നു; അടുത്ത ആഴ്ച്ച നിർണായക യോഗം; ചില താരങ്ങളുടെ കാര്യത്തിൽ തീരുമാനമാകും