in , , , ,

LOVELOVE OMGOMG LOLLOL AngryAngry CryCry

ഇജ്ജാതി ഗോൾ; ഇജ്ജാതി ആറ്റിറ്റ്യുട്; ഇങ്ങേര് ബ്ലാസ്റ്റേഴ്സിൽ വന്നാ പൊളിക്കും;വീഡിയോ കാണാം

ബോസസ് ക്രാൻ എന്ന ഉറവിടത്തെ ഉദ്ധരിച്ച് ഐഎഫ്ടി ന്യൂസ് മീഡിയയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ ഈ റൂമറിൽ ആരാധകർക്ക് അത്ര വിശ്വാസം പോരാ. കാരണം മാഗ്നസ് എറിക്സന്റെ പ്രായവും നിലവിലെ ക്ലബ്ബിലെ കരാറുമാണ്.

ഏതെങ്കിലുമൊരു ക്ലബ് ഒരു താരത്തെ ടീമിലെത്തിക്കുമ്പോൾ അതിനൊരു ബാക്ക്അപ്പ് ഓപ്‌ഷൻ കൂടി അവർ കരുതി വെയ്ക്കും. അത് ലോകത്തിലെ വമ്പൻ ക്ലബ്ബുകളായാലും കുഞ്ഞൻ ക്ലബ്ബുകളായാലും. കേരളാ ബ്ലാസ്റ്റേഴ്‌സ് അടുത്ത സീസണിലേക്ക് വേണ്ടി വിദേശ താരങ്ങളെ റിക്രൂട്ട് ചെയ്യുമ്പോൾ ഒരു പാട് ഓപ്‌ഷനുകളിലേക്ക് ബ്ലാസ്റ്റേഴ്‌സ് പോകും. അതിൽ നിന്ന് ഫിൽറ്റർ ചെയ്താണ് ഓരോ സൈനിങ്ങും നടത്തുന്നത്.

അടുത്ത സീസണിൽ 6 വിദേശ താരത്തെ കൊണ്ട് വരണമെങ്കിൽ 60 താരങ്ങളുമായി ക്ലബ് ബന്ധപ്പെടും. ഇത് കൊണ്ടാണ് പലപ്പോഴും ബ്ലാസ്റ്റേഴ്‌സുമായി പല അഭ്യൂഹങ്ങളും പ്രചരിക്കുന്നത്. അത്തരത്തിൽ കഴിഞ്ഞ ദിവസം പ്രചരിച്ച അഭ്യൂഹമാണ് സ്വീഡിഷ് താരം മാഗ്‌നസ് എറിക്‌സണെ ബ്ലാസ്റ്റേഴ്‌സ് നോട്ടമിട്ടു എന്നുള്ളത്.

ബോസസ് ക്രാൻ എന്ന ഉറവിടത്തെ ഉദ്ധരിച്ച് ഐഎഫ്ടി ന്യൂസ് മീഡിയയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ ഈ റൂമറിൽ ആരാധകർക്ക് അത്ര വിശ്വാസം പോരാ. കാരണം മാഗ്നസ് എറിക്സന്റെ പ്രായവും നിലവിലെ ക്ലബ്ബിലെ കരാറുമാണ്.

34 വയസ്സുകാരനാണ് മാഗ്‌നസ്. കൂടാതെ അദ്ദേഹത്തിന് 2025 വരെ നിലവിൽ കളിക്കുന്ന ക്ലബ്ബുമായി കരാറുണ്ട്. അതിനാൽ മാഗ്‌നസ് ബ്ലാസ്റ്റേഴ്സിൽ എത്താൻ സാധ്യത കുറവാണ്. എങ്കിലും മികച്ച മധ്യനിര താരമാണ് മാഗ്‌നസ് എന്ന കാര്യത്തിൽ സംശയമില്ല.

സ്വീഡിഷ് ലീഗിൽ താരം നേടിയ ഒരു ഗോൾ തന്നെ മതിയാവും താരത്തിന്റെ റേഞ്ച് മനസിലാക്കാൻ. ആ വീഡിയോ കാണാം. വീഡിയോ കാണാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://www.instagram.com/reel/CpX41weqrTv/

യൂറോപ്യൻ മിഡ്ഫീൽഡ് ജനറലിനെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കുന്നതായി റിപോർട്ടുകൾ

ട്രാൻസ്ഫർ ഫീ 4 കോടിയിലേറെ; യുവതാരം ബ്ലാസ്റ്റേഴ്സിലേക്കെത്തുമോ?