in , , , ,

LOVELOVE LOLLOL OMGOMG AngryAngry

യൂറോപ്യൻ മിഡ്ഫീൽഡ് ജനറലിനെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കുന്നതായി റിപോർട്ടുകൾ

സമീപ കാലത്തായി ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പട്ട വാർത്തകളിൽ വിശ്വസ്ത പുലർത്തുന്ന മാധ്യമമാണ് ഐഎഫ്ടി ന്യൂസ് മീഡിയ എങ്കിലും ഇതവരുടെ സോഴ്സിൽ നിന്നും ലഭിച്ച വാർത്തയല്ല. അതിനാൽ അഭ്യൂഹം എന്ന നിലയിലിലായിരിക്കും അവർ ഈ വാർത്ത പങ്ക് വെച്ചത്.

കേരളാ ബ്ലാസ്റ്റേഴ്‌സ് സ്വീഡിഷ് താരം മാഗ്‌നസ് എറിക്‌സനെ സ്വന്തമാക്കാൻ ശ്രമിക്കുന്നു എന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസം ഐഎഫ്ടി ന്യൂസ് മീഡിയ പുറത്ത് വിട്ടിരുന്നു. ബ്രോസസ് ക്രോൺ എന്ന സോഴ്‌സിനെ അടിസ്ഥാനമാക്കിയാണ് ഐഎഫ്ടി ഈ വാർത്ത പുറത്ത് വിട്ടിരിക്കുന്നത്. എന്നാൽ ബോസസ് ക്രോൺ കായിക രംഗത്തെ അത്ര മികച്ചതോ വിശ്വാസയോഗ്യമായതോ ആയ ഉറവിടമല്ല.

കൂടാതെ ബ്ലാസ്റ്റേഴ്‌സ് നോട്ടമിട്ടെന്ന് പറയുന്ന മാഗ്‌നസ് 34 വയസ്സുള്ള താരമാണ്. ലൂണയെ പോലെ മിഡ്ഫീൽഡിൽ മികച്ച താരങ്ങൾ ഉണ്ടായിരിക്കെ ഒരു 34 കാരൻ മിഡ്ഫീൽഡർക്ക് വേണ്ടി ബ്ലാസ്റ്റേഴ്‌സ് ശ്രമം നടത്താനുള്ള സാധ്യതയുണ്ടോ എന്നതും പരിശോധിക്കേണ്ടതുണ്ട്.

നിലവിൽ സ്വീഡിഷ് ക്ലബ് ഡിഐഎഫിന് വേണ്ടിയാണ് താരം കളിക്കുന്നത്. താരത്തിന് ആ ക്ലബ്ബുമായി 2025 വരെ കരാറുണ്ട്. അതിനാൽ താരത്തെ സ്വന്തമാക്കണമെങ്കിൽ ബ്ലാസ്റ്റേഴ്സിന് ട്രാൻസ്ഫർ ഫീ കൂടി നൽകേണ്ടി വരും. 34 കാരന് വേണ്ടി ട്രാൻസ്‌ഫർ ഫീ മുടക്കാൻ ബ്ലാസ്റ്റേഴ്‌സ് തയാറാകുമോ എന്നതും കണ്ടറിയേണ്ടതുണ്ട്.

ALSO READ: ബ്ലാസ്റ്റേഴ്‌സ് അടക്കമുള്ള 6 ക്ലബ്ബുകൾക്ക് അടുത്ത സീസൺ മുതൽ സാമ്പത്തിക സഹായം; കിടിലൻ നീക്കങ്ങൾ

സമീപ കാലത്തായി ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പട്ട വാർത്തകളിൽ വിശ്വസ്ത പുലർത്തുന്ന മാധ്യമമാണ് ഐഎഫ്ടി ന്യൂസ് മീഡിയ എങ്കിലും ഇതവരുടെ സോഴ്സിൽ നിന്നും ലഭിച്ച വാർത്തയല്ല. അതിനാൽ അഭ്യൂഹം എന്ന നിലയിലിലായിരിക്കും അവർ ഈ വാർത്ത പങ്ക് വെച്ചത്.

ALSO READ: ഹമ്മേ..മരണമാസ്സായി (ചില) ബ്ലാസ്റ്റേഴ്‌സ് ആരാധകർ; കിരീടം നേടിയ ബഗാൻ പോലും നാണിച്ചു പോയി

അതേ സമയം പ്രായം 34 ആണെങ്കിലും കളത്തിൽ പുലി തന്നെയാണ് മാഗ്നസ് എറിക്‌സൺ. ഡിഐഎഫിന്റെ മിഡ്ഫീൽഡ് ജനറൽ എന്ന വിശേഷണമാണ് താരത്തിനുള്ളത്.

ALSO READ; നിഹാൽ സുധീഷ് ചെന്നൈയിൻ എഫ്സിയിലേക്ക് പോയോ? എന്താണ് വാസ്തവം..സത്യമറിയാം

അടുത്ത സീസണിൽ യുവേഫ ചാമ്പ്യൻസ് ലീഗ് കളിയ്ക്കാൻ റോണോയ്ക്ക് വമ്പൻ അവസരം

ഇജ്ജാതി ഗോൾ; ഇജ്ജാതി ആറ്റിറ്റ്യുട്; ഇങ്ങേര് ബ്ലാസ്റ്റേഴ്സിൽ വന്നാ പൊളിക്കും;വീഡിയോ കാണാം