in , , , , ,

LOVELOVE CryCry OMGOMG LOLLOL

നിഹാൽ സുധീഷ് ചെന്നൈയിൻ എഫ്സിയിലേക്ക് പോയോ? എന്താണ് വാസ്തവം..സത്യമറിയാം

കേരളാ ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരം നിഹാൽ സുധീഷിനെ ബ്ലാസ്റ്റേഴ്‌സ് ചെന്നൈയിൻ എഫ്സിയ്ക്ക് കൈമാറിയെന്നും ഈ കൈമാറ്റത്തിലൂടെ 80 ലക്ഷം രൂപ ബ്ലാസ്റ്റേഴ്‌സ് ട്രാൻസ്ഫർ ഫീയായി വാങ്ങിച്ചെന്നുള്ള അഭ്യൂഹം ആരാധകർക്കിടയിൽ പ്രചരിക്കുകയാണ്. പ്രമുഖ കായിക വെബ്സൈറ്റായ ട്രാൻസ്ഫർ മാർക്കറ്റിന്റെ പേജിൽ നിഹാൽ സുധീഷിനെ ചെന്നൈയിൻ എഫ്സ സ്‌ക്വാഡിനോടൊപ്പം ചേർത്തുള്ള ചിത്രമാണ് അഭ്യൂഹങ്ങൾക്ക് ആധാരം.

എന്നാൽ ഇത് പ്രസ്തുത വെബ്സൈറ്റിന് സംഭവിച്ച സാങ്കേതിക തകരാറാണ് ഇതെന്ന് ഒറ്റ നോട്ടത്തിൽ മനസിലാക്കാൻ സാധിക്കും. കാരണം നിഹാൽ സുധീഷ് ചെന്നൈയിൻ എഫ്സിയിൽ ജോയിൻ ചെയ്തു എന്ന് ട്രാൻസ്ഫർ മാർക്കറ്റ് പറയുന്ന തിയ്യതി 2024 ജൂൺ 16 ആണ്. പ്രസ്തുത വെബ്‌സൈറ്റിൽ പറഞ്ഞത് പോലെ ജൂൺ 16 ആവാൻ 23 ദിവസം കൂടിയുണ്ട്.

അതായത് വരാനിരിക്കുന്ന ഒരു ദിവസത്തിലാണ് നിഹാൽ സുധീഷ് ചെന്നൈയിൽ ജോയിൻ ചെയ്തു എന്ന കാര്യം ഈ വെബ്‌സൈറ്റ് പുറത്തിറക്കിയത്. ഇതിൽ നിന്ന് തന്നെ നിഹാൽ സുധീഷിന്റെ കാര്യത്തിൽ പ്രസ്തുത വെബ്സൈറ്റിന് സാങ്കേതിക പിഴവ് സംഭവിച്ചതായി മനസിലാക്കാൻ സാധിക്കും.

ALSO READ: ബ്ലാസ്റ്റേഴ്‌സ് അടക്കമുള്ള 6 ക്ലബ്ബുകൾക്ക് അടുത്ത സീസൺ മുതൽ സാമ്പത്തിക സഹായം; കിടിലൻ നീക്കങ്ങൾ

അതേ സമയം കേരളാ ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ മികച്ച ടാലന്റായി കണക്കാക്കുന്ന താരമാണ് നിഹാൽ. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിനായി 8 മത്സരങ്ങൾ കളിച്ച താരം ഒരു ഗോളും ഒരു അസിസ്റ്റും തന്റെ പേരിലാക്കിയിട്ടുണ്ട്.

ALSO READ: ഹമ്മേ..മരണമാസ്സായി (ചില) ബ്ലാസ്റ്റേഴ്‌സ് ആരാധകർ; കിരീടം നേടിയ ബഗാൻ പോലും നാണിച്ചു പോയി

22 കാരനായ നിഹാൽ ബ്ലാസ്റ്റേഴ്സിന്റെ കണ്ടുപിടിത്തമാണ്. 2019 മുതൽ താരം ബ്ലാസ്റ്റേഴ്സിലുണ്ട്. ബ്ലാസ്റ്റേഴ്‌സിന്റെ ബി ടീമിന് വേണ്ടിയാൽ നിഹാൽ കൂടുതൽ മത്സരങ്ങളും കളിച്ചത്.

ALSO READ: ദിമിയുടെ പകരക്കാരനായി ഗോളടി വീരനെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്സും രംഗത്ത്

10 വർഷം ഫുട്ബോളിൽ നിന്നും ബാൻ; ബ്രസീലിയൻ താരം ലൂക്കാസ് പക്വറ്റ മുൾമുനയിൽ

ഐഎസ്എൽ വമ്പന്മാർ നേട്ടമിട്ട ഓസ്ട്രേലിയൻ ഗോളടി വീരൻ ബ്ലാസ്റ്റേഴ്സിലേക്ക്❤️‍🔥