in , , , , ,

OMGOMG CryCry LOLLOL AngryAngry LOVELOVE

10 വർഷം ഫുട്ബോളിൽ നിന്നും ബാൻ; ബ്രസീലിയൻ താരം ലൂക്കാസ് പക്വറ്റ മുൾമുനയിൽ

ഫുട്ബോളിൽ നിന്നും പത്ത് വർഷത്തെ ബാൻ ലഭിക്കാവുന്ന ശിക്ഷയിൽ ആരോപണം നേരിട്ട് ബ്രസീലിന്റെ യുവ മധ്യനിര താരം ലൂക്കാസ് പക്വറ്റ. ഇംഗ്ലീഷ് ക്ലബ് വെസ്റ്റ്ഹം യുണൈറ്റഡിന്റെ മധ്യനിര താരമായ പക്വറ്റ വാതുവെപ്പുകാർക്ക് അനുകൂലമായി മത്സരം കളിച്ചെന്ന ആരോപണത്തിൽ കുറ്റക്കാരനെന്ന് ഇംഗ്ലീഷ് ഫുട്‌ബോൾ അസോസിയേഷൻ കണ്ടെത്തിയിരുന്നു.

ഇംഗ്ലീഷ് പ്രീമിയർ ലീഗ് 2022-23 സീസണിലെ മൂന്ന് മത്സരങ്ങളിലും 2023-24 സീസണിലെ ആദ്യ മത്സരങ്ങളിലും മഞ്ഞകാർഡ് ലഭിക്കാനായി ബ്രസീൽ താരം ശ്രമങ്ങൾ നടത്തിയെന്നാണ് ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷന്റെ കണ്ടെത്തൽ. സംഭവത്തിൽ ജൂൺ മൂന്നിന് മുമ്പ് താരം മറുപടി നൽകുകയും തന്റെ നിരപരാധിത്വം തെളിയുകയും വേണം.

അതേ സമയം സംഭവത്തിൽ പ്രതികരണവുമായി താരമെത്തിയിരുന്നു. അന്വേഷണത്തിന്റെ ഒരോ ഘട്ടത്തിലും താൻ സഹകരിച്ചു. വിവരങ്ങളെല്ലാം നൽകി. ആരോപണങ്ങളെല്ലാം താൻ നിഷേധിച്ചതാണ്. തെറ്റുകാരനല്ലെന്ന് തെളിയിക്കാൻ പോരാടുമെന്നുമാണ് താരത്തിന്റെ പ്രതികരണം.

നേരത്തെ സമാനമായ കേസിൽ ബ്രെൻഡ്‌ഫോർഡ് സ്‌ട്രൈക്കർ ഇവാൻ ടോണിയെ എട്ട് മാസത്തേക്ക് സസ്‌പെൻഡ് ചെയ്തിരുന്നു. എന്നാൽ പക്വറ്റയ്ക്ക് മേലിലുള്ളത് ഗുരുതരമായ ആരോപണമെന്നും താരം കുറ്റക്കാരാണെന്ന് തെളിഞ്ഞാൽ 10 വർഷം വരെ താരത്തിന് ഫുട്ബോളിൽ നിന്ന് വിലക്ക് ലഭിക്കാനുള്ള സാധ്യതയുണ്ടെന്ന് ഡെയിലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു.

അതേ സമയം, അടുത്തമാസം നടക്കാനിരിക്കുന്ന കോപ അമേരിക്ക മത്സരത്തിനുള്ള ബ്രസീൽ ടീമിലെ പ്രധാനിയാണ് പക്വറ്റ എന്നതിനാൽ വിഷയത്തിൽ ബ്രസീലും പ്രതിസന്ധിയിലാണ്.

പുതിയ പരിശീലകൻ ബ്ലാസ്റ്റേഴ്സിൽ നിന്ന് ലഭിക്കുന്നത് വൻ തുക റിപ്പോർട്ട് പുറത്ത്😳

നിഹാൽ സുധീഷ് ചെന്നൈയിൻ എഫ്സിയിലേക്ക് പോയോ? എന്താണ് വാസ്തവം..സത്യമറിയാം