in , , , ,

LOVELOVE OMGOMG LOLLOL CryCry AngryAngry

അടുത്ത സീസണിൽ യുവേഫ ചാമ്പ്യൻസ് ലീഗ് കളിയ്ക്കാൻ റോണോയ്ക്ക് വമ്പൻ അവസരം

യുവേഫ ചാമ്പ്യൻസ്ലീഗിലെ ഏറ്റവും മികച്ച താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. 183 ചാംപ്യൻസ്ലീഗ് മത്സരങ്ങളിൽ നിന്നായി 140 ഗോളുകളും 42 അസിസ്റ്റുമാണ് റോണോ സ്വന്തമാക്കിയത്. നിലവിൽ യൂറോപ്പിന് പുറത്താണ് റോണോ കളിക്കുന്നത് എന്നതിനാൽ ചാംപ്യൻസ്ലീഗിൽ റോണോ സാനിധ്യമില്ല. എന്നാൽ റോണോയ്ക്ക് മുമ്പിൽ വീണ്ടുമൊരു ചാമ്പ്യൻസ് ലീഗ് മത്സരം കളിയ്ക്കാൻ സുവർണാവസരം എത്തുകയാണ്.

ഫോക്സ് ഡി പോർട്ടിന്റെ റിപ്പോർട്ട് പ്രകാരം ബുണ്ടസ്ലീഗ ചാമ്പ്യന്മാരായ ബയേർ ലെവർകൂസൻ പരിശീലകൻ സാബി അലോൺസോ റോണോയെ ടീമിലെത്തിക്കാൻ മാനേജമെന്റിനോട് ആവശ്യപ്പെട്ടു എന്നാണ്. സാബിയും റോണോയുടെ നേരത്തെ റയൽ മാഡ്രിഡിൽ ഒന്നിച്ച് കളിച്ചവരാണ്.

ALSO READ: 10 വർഷം ഫുട്ബോളിൽ നിന്നും ബാൻ; ബ്രസീലിയൻ താരം ലൂക്കാസ് പക്വറ്റ മുൾമുനയിൽ

ഈ ബന്ധം തന്നെയാണ് റോണോയെ തന്റെ ടീമിലെത്തിക്കാൻ സാബിയെ പ്രേരിപ്പിച്ച ഘടകം. ചരിത്രത്തിൽ ആദ്യമായി ലെവർകൂസന് കിരീടം നേടിക്കൊടുത്ത പരിശീലകനായതിനാൽ സാബിയുടെ വാക്കുകൾ മാനേജമെന്റ് തള്ളിക്കളയാൻ സാധ്യതയില്ല.

ALSO READ: ഇന്ത്യയിൽ പന്ത് തട്ടിയ താരം ഇപ്പോൾ പ്രീമിയർ ലീഗിലെ സൂപ്പർ സ്റ്റാർ

അതേ സമയം റോണോയ്ക്ക് മുന്നിൽ ഒരു സുവർണാവസരമാണ് വന്നിരിക്കുന്നത്. ബുണ്ടസ്ലീഗ ചാമ്പ്യന്മാരായതിനാൽ ലെവർകൂസന് അടുത്ത സീസണിൽ ചാമ്പ്യൻസ് ലീഗിന് യോഗ്യതയുണ്ട്. അതിനാൽ ലെവർകൂസൻറെ വാഗ്ദാനം സ്വീകരിച്ചാൽ റോണോയ്ക്ക് വീണ്ടും ചാമ്പ്യൻസ്ലീഗ് കളിക്കാനാവും.

ALSO READ; ഇത്തവണയും സൗദി ഞെട്ടിക്കും; ലക്ഷ്യമിട്ടിരിക്കുന്നത് 10 സൂപ്പർ താരങ്ങളെ

അതേ സമയം ലെവർകൂസൻ ‘വൺ സീസൺ വണ്ടർ’ മാത്രമാണെന്നും അവർക്കിനിയും അത്ഭുതം കാണിക്കാൻ സാധിക്കില്ലെന്നും അതിനാൽ റോണോ ലെവർകൂസൻ തിരഞ്ഞെടുക്കാതെ അൽ നസ്സറിൽ തന്നെ തുടരാനാണ് ആരാധകർ ആവശ്യപ്പെടുന്നത്.

ബ്ലാസ്റ്റേഴ്സിൽ വമ്പൻ അഴിച്ചുപണി വിദേശ താരങ്ങളിൽ അധികവും ടീം വിടുന്നു

യൂറോപ്യൻ മിഡ്ഫീൽഡ് ജനറലിനെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കുന്നതായി റിപോർട്ടുകൾ