in , , ,

LOVELOVE

ഇന്ത്യയിൽ പന്ത് തട്ടിയ താരം ഇപ്പോൾ പ്രീമിയർ ലീഗിലെ സൂപ്പർ സ്റ്റാർ

ലോകത്തിലെ ഏറ്റവും ശക്തമായ ലീഗുകളിൽ ഒന്നാണ് ഇംഗ്ലീഷ് പ്രിമീയർ ലീഗ്. അവിടെ മികച്ച പ്രകടനം കാഴ്ച്ച വെയ്ക്കുക എന്നുള്ളത് അത്ര എളുപ്പമുള്ള കാര്യമല്ല. ഇത്തരത്തിൽ ശക്തമായ ഇംഗ്ലീഷ് പ്രിമീയർ ലീഗിൽ ഇത്തവണ പ്ലയെർ ഓഫ് ദി സീസൺ ആയി തിരഞ്ഞെടുക്കപ്പെട്ടത് മാഞ്ചസ്റ്റർ സിറ്റിയുടെ 23 കാരനായ മുന്നേറ്റ താരം ഫിൽ ഫോഡനാണ്. എന്നാൽ ഈ താരം ഇന്ത്യയിൽ കളിച്ചിട്ടുണ്ട് എന്ന കാര്യം അധികമാർക്കും അറിയില്ല.

2017 ൽ നടന്ന ഫിഫ അണ്ടർ 17 ലോകകപ്പ് നടന്നത് ഇന്ത്യയിൽ വെച്ചാണ്. ഇന്ത്യയിൽ നടന്ന ഈ ടൂർണമെന്റിൽ ഇംഗ്ലീഷ് കൗമാര നിരയിൽ ഫോഡനുമുണ്ടായിരുന്നു. അന്ന് ടൂർണമെന്റിലെ ഗോൾഡൻ ബോൾ സ്വന്തമാക്കിയത് ഫോഡനാണ്.

അണ്ടർ 17 ലോകകപ്പിൽ 3 ഗോളുകളും ഒരു അസിസ്റ്റും നേടി ടൂർണമെന്റിലെ താരമായ ഫോഡൻ നിർണായകമായ ഫൈനൽ പോരാട്ടത്തിൽ സ്പെയിനിനെതിരെ രണ്ട് ഗോളുകൾ നേടി ഇംഗ്ലണ്ട് കിരീടം ഉയർത്തുന്നതിൽ നിർണായക പങ്കും വഹിച്ചു.

ഇത്തവണ പ്രീമിയർ ലീഗിൽ 35 മത്സരങ്ങളിൽ പന്ത് തട്ടിയ ഫോഡൻ 19 ഗോളുകളും 8 അസിസ്റ്റും നേടിയാണ് പ്രീമിയർ ലീഗിലെ ഈ സീസണിലെ മികച്ച താരമായത്.

മാഞ്ചെസ്റ്റർ സിറ്റിയുടെ അക്കാദമിയുടെ വളർന്ന് വന്ന താരം 2016 മുതൽ തന്റെ 16 വയസ്സിൽ തന്നെ സിറ്റിയുടെ സീനിയർ ടീമിൽ ഇടം പിടിക്കുകയും ചെയ്തു. ഇംഗ്ലണ്ടിന്റെ വിവിധ ഏജ് ഗ്രൂപുകളിൽ കളിച്ച താരം ഇംഗ്ലണ്ട് സീനിയർ ടീമിനായി 33 തവണ ബൂട്ട് കെട്ടിയിട്ടുണ്ട്.

അഡ്രിയാൻ ലൂണയുടെ സൈനിങ്ങിനെ പിന്നാലെ കരോലിസ് പറഞ്ഞ വാക്കുകളിതാ..

ഐഎസ്എല്ലിൽ മോശം പ്രകടനം നടത്തുന്ന ടീമുകളെ ഐലീഗിൽ എത്തിക്കുന്ന നിയമം വരുന്നു