in ,

LOVELOVE OMGOMG

ബ്ലാസ്റ്റേഴ്സിൽ വമ്പൻ അഴിച്ചുപണി വിദേശ താരങ്ങളിൽ അധികവും ടീം വിടുന്നു

ലെസ്‌കോവിച്ച് നേരത്തെ തന്നെ ക്ലബ് വിട്ടതാണ്. കഴിഞ്ഞ സീസണിൽ ടീമിലുണ്ടായിരുന്ന ഏഷ്യൻ താരമായ ഡൈസുകെയും അടുത്ത സീസണിൽ ഉണ്ടാകില്ല. മറ്റു താരങ്ങളായ ജോഷുവ, ഫെഡോർ, പെപ്ര എന്നിവരുടെ കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്. ഫെഡോറിന്റെ കരാർ അവസാനിച്ചുവെങ്കിൽ മറ്റു രണ്ടു താരങ്ങൾക്കും ഒരു വർഷം കൂടി ടീമിനൊപ്പം കരാറുണ്ട്.

പുതിയ കോച്ച് കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയതോടെ ചില പുതിയ താരങ്ങളും എത്തും എന്ന് ഉറപ്പായി അദ്ദേഹത്തിന്റെ കളി ശൈലി അനുസരിച്ചുള്ള താരങ്ങൾ ടീമിൽ എത്തിക്കാൻ അദ്ദേഹം പണി തുടങ്ങിയിട്ടുണ്ട്.

നിലവിൽ ദിമി അടക്കമുള്ളവർ ടീം വിട്ടിട്ടുണ്ട് ലൂണയുടെ കരാർ മാത്രമാണ് ബ്ലാസ്റ്റേഴ്സ് പുതുക്കിയത് എന്നാൽ ചില മറ്റു വിദേശ താരങ്ങൾ ടീം വിടും എന്നാണ് റിപ്പോർട്ട്.

നായകനായ അഡ്രിയാൻ ലൂണ, എഫ്‌സി ഗോവയിൽ നിന്നും കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയ മൊറോക്കൻ താരമായ നോഹ സദൂയി, ടീമിലെ പ്രതിരോധതാരമായ മിലോസ് ഡ്രിൻസിച്ച് എന്നിവരാണ് പുതിയ പരിശീലകന്റെ കീഴിലും സ്ഥാനമുറപ്പുള്ള താരങ്ങൾ.

ലെസ്‌കോവിച്ച് നേരത്തെ തന്നെ ക്ലബ് വിട്ടതാണ്. കഴിഞ്ഞ സീസണിൽ ടീമിലുണ്ടായിരുന്ന ഏഷ്യൻ താരമായ ഡൈസുകെയും അടുത്ത സീസണിൽ ഉണ്ടാകില്ല. മറ്റു താരങ്ങളായ ജോഷുവ, ഫെഡോർ, പെപ്ര എന്നിവരുടെ കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്. ഫെഡോറിന്റെ കരാർ അവസാനിച്ചുവെങ്കിൽ മറ്റു രണ്ടു താരങ്ങൾക്കും ഒരു വർഷം കൂടി ടീമിനൊപ്പം കരാറുണ്ട്.

പതിയ കോച്ച് പണി തുടങ്ങി;അദ്ദേഹത്തിന്റെ നാട്ടുകാരൻ ബ്ലാസ്റ്റേഴ്സിൽ എത്തുന്നു

അടുത്ത സീസണിൽ യുവേഫ ചാമ്പ്യൻസ് ലീഗ് കളിയ്ക്കാൻ റോണോയ്ക്ക് വമ്പൻ അവസരം