in ,

LOVELOVE OMGOMG LOLLOL AngryAngry CryCry

പതിയ കോച്ച് പണി തുടങ്ങി;അദ്ദേഹത്തിന്റെ നാട്ടുകാരൻ ബ്ലാസ്റ്റേഴ്സിൽ എത്തുന്നു

വളരെയധികം പരിചയസമ്പത്തുള്ള താരമാണ് ഇദ്ദേഹമെങ്കിലും ഇദ്ദേഹത്തിന്റെ പ്രായം ഒരല്പം ആശങ്കപ്പെടുത്തുന്നതാണ്. മാത്രമല്ല മധ്യനിരയിലേക്ക് വിദേശ താരങ്ങളെ കൊണ്ടുവരുന്നതിനേക്കാൾ ബ്ലാസ്റ്റേഴ്സിന് ഇപ്പോൾ ഏറ്റവും ആവശ്യം മുന്നേറ്റ നിരയിലേക്ക് കൊണ്ടുവരുന്നതാണ്.യൂറോപ്പിലെ പല ക്ലബ്ബുകളിലും കളിച്ചു പരിചയമുള്ള താരമാണ് എറിക്സൺ

കേരള ബ്ലാസ്റ്റേഴ്സ് അവരുടെ സ്വീഡിഷ് പരിശീലകനായി മിക്കേൽ സ്റ്റാറായ ടീമിൽ എത്തിച്ചിരുന്നു ഐഎസ്എൽ ചരിത്രത്തിലെ ആദ്യ സ്വീഡിഷ് പരിശീലകനാണ് സ്റ്റാറോ.തായ് ലീഗിൽ നിന്നാണ് അദ്ദേഹം ബ്ലാസ്റ്റേഴ്സിൽ എത്തുന്നത്.

ഇതുവരെ കിരീടങ്ങൾ ഒന്നും നേടാനാവാത്ത കേരള ബ്ലാസ്റ്റേഴ്സിന് കിരീടം നേടിക്കൊടുക്കുക എന്ന വെല്ലുവിളിയാണ് അദ്ദേഹം ഏറ്റെടുത്തിരിക്കുന്നത്.ഒരു കിരീടത്തിൽ കുറഞ്ഞതൊന്നും ബ്ലാസ്റ്റേഴ്സ് അർഹിക്കുന്നില്ല.

അദ്ദേഹത്തിന്റെ നട്ടുകാരൻ34 വയസ്സുള്ള സ്വീഡിഷ് താരമാണ് മാഗ്നസ് എറിക്സൺ.സ്വീഡന്റെ ദേശീയ ടീമിന് വേണ്ടി നാല് മത്സരങ്ങൾ ഇദ്ദേഹം കളിച്ചിട്ടുണ്ട്.സ്റ്റാറെക്ക് വളരെയധികം പരിചയമുള്ള താരമാണ് ഇദ്ദേഹം.മിഡ്‌ഫീൽഡറാണ്.2020 മുതൽ Djurgårdens എന്ന ക്ലബ്ബിന് വേണ്ടിയാണ് ഇദ്ദേഹം കളിച്ചുകൊണ്ടിരിക്കുന്നത്.

വളരെയധികം പരിചയസമ്പത്തുള്ള താരമാണ് ഇദ്ദേഹമെങ്കിലും ഇദ്ദേഹത്തിന്റെ പ്രായം ഒരല്പം ആശങ്കപ്പെടുത്തുന്നതാണ്. മാത്രമല്ല മധ്യനിരയിലേക്ക് വിദേശ താരങ്ങളെ കൊണ്ടുവരുന്നതിനേക്കാൾ ബ്ലാസ്റ്റേഴ്സിന് ഇപ്പോൾ ഏറ്റവും ആവശ്യം മുന്നേറ്റ നിരയിലേക്ക് കൊണ്ടുവരുന്നതാണ്.യൂറോപ്പിലെ പല ക്ലബ്ബുകളിലും കളിച്ചു പരിചയമുള്ള താരമാണ് എറിക്സൺ.

ഐഎസ്എൽ വമ്പന്മാർ നേട്ടമിട്ട ഓസ്ട്രേലിയൻ ഗോളടി വീരൻ ബ്ലാസ്റ്റേഴ്സിലേക്ക്❤️‍🔥

ബ്ലാസ്റ്റേഴ്സിൽ വമ്പൻ അഴിച്ചുപണി വിദേശ താരങ്ങളിൽ അധികവും ടീം വിടുന്നു