in , ,

ഇത്തവണയും സൗദി ഞെട്ടിക്കും; ലക്ഷ്യമിട്ടിരിക്കുന്നത് 10 സൂപ്പർ താരങ്ങളെ

ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വന്തമാക്കിയതിന് പിന്നാലെ വമ്പൻ സൈനിംഗുകളാണ് സൗദി പ്രൊ ലീഗ് ക്ലബ്ബുകൾ നടത്തിയത്. കരീം ബെൻസീമ, നെയ്മർ തുടങ്ങീ ലോകോത്തര താരങ്ങളാണ് പിന്നീടുള്ള ട്രാൻസ്ഫർ വിൻഡോകളിൽ സൗദിയിലെത്തിയത്. ഇത്തവണയും ട്രാൻസ്ഫർ വിൻഡോയിൽ ഒരു പിടി മികച്ച താരങ്ങളെ സ്വന്തമാക്കാനുള്ള നീക്കത്തിലാണ് പ്രൊ ലീഗ് ക്ലബ്ബുകൾ.

മാഞ്ചെസ്റ്റർ യുണൈറ്റഡിന്‍റെ കാസെമിറോ, ബ്രൂണോ ഫെർണാണ്ടസ്, റാഫേൽ വരാനെ, ലിവർപൂളിന്‍റെ അലിസൺ ബെക്കർ, മുഹമ്മദ് സല, മാഞ്ചസ്റ്റർ സിറ്റിയുടെ എഡേഴ്‌സൻ, കെവിൻ ഡിബ്രുയ്ൻ, മാർക്കോ റൂയിസ് തുടങ്ങിയവരെയാണ് സൗദി ക്ലബുകൾ നോട്ടമിട്ടിരിക്കുന്നത്. സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്‍റ് ഫണ്ടിന്‍റെ ഉടമസ്ഥതയിലുള്ള നാലു ക്ലബ്ബുകളാണ് ഈ താരങ്ങൾക്കായി പണമെറിയാൻ തയാറായിട്ടുള്ളത്.

2034 ഫിഫ ലോകകപ്പിന് വേദിയാവുന്നത് സൗദി അറേബ്യയാണ്. ഇതിന് മുൻപ് രാജ്യത്തെ ലോക ഫുട്ബോളിലെ ശക്തികേന്ദ്രമാക്കുകയാണ് സൗദി ഭരണകൂടത്തിന്‍റെ ലക്ഷ്യം. അതിന്റെ ഭാഗമായാണ് വമ്പൻ താരങ്ങളെ അവർ സ്വന്തമാക്കുന്നത്.

സ്വപ്നം കാണുന്നതിനും അപ്പുറമുള്ള പ്രതിഫലം വാഗ്ദാനം ചെയ്താണ് സൗദി ക്ലബ്ബുകൾ ഈ പത്ത് താരങ്ങൾക്ക് പിന്നാലെയുള്ളത്. ഇതിൽ ആരൊക്കെ സൗദിയിലേക്ക് പോകുമെന്നുള്ളത് കണ്ടറിയേണ്ടതുണ്ട്.

പല താരങ്ങളും സൗദിയുടെ അറബിപ്പണത്തിന് മുന്നിൽ കീഴടങ്ങാതെ യൂറോപ്പിൽ തന്നെ തുടരുന്നുണ്ട്. എന്നാൽ മറ്റ് ചിലർ സൗദിയുടെ വമ്പൻ ഓഫറുകൾ സ്വീകരിക്കാറുമുണ്ട്.

ALSO READ: യൂറോപ്യൻ വമ്പന്മാരുടെ ഓഫർ; ലയണൽ സ്കലോണി അർജന്റീന വിട്ടേക്കും

ALSO READ: മെസ്സിയുടെ ആ ആഗ്രഹം നടക്കില്ല; തൽക്കാലത്തേക്ക് മെസ്സിക്ക് ആഗ്രഹം മറക്കാം

ALSO READ: അമേരിക്കയിൽ മെസ്സിക്ക് വട്ടം വെയ്ക്കാൻ ഡി ബ്രൂയിനും റാമോസും

സന്തോഷ വാർത്ത;😍 ലൂണക്ക് പിന്നാലെ ദിമ്മിയുടെ കരാറും നീട്ടാൻ ബ്ലാസ്റ്റേഴ്സ്

ബ്ലാസ്റ്റേഴ്സ് ആരാധകർ ഞങ്ങൾക്ക് പ്രശ്നമാണ് അനുഭവം പറഞ്ഞ് ബ്ലാസ്റ്റേഴ്സ് താരം