ലയണൽ മെസ്സി എത്തിയതിന് പിന്നാലെയാണ് മേജർ ലീഗ് സോക്കർ കൂടുതൽ ജനപ്രീയമായത്. ലീഗ് ജനപ്രിയമായത് പോലെ മെസ്സിയുടെ വരവിൽ മിയാമിയും ശക്തരായി. അതിനാൽ മെസ്സിയുടെ വരവ് എതിരാളികൾക്ക് തലവേദന സൃഷ്ടിച്ചിരിക്കുകയാണ്.
അതിനാൽ തങ്ങളുടെ ടീമിന് ശക്തി കൂട്ടാനായി വമ്പൻ താരങ്ങളെ ടീമിൽത്തിക്കാനുള്ള നീക്കത്തിലാണ് മേജർ ലീഗ് ക്ലബ്ബുകൾ. അതിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നത് എംഎൽഎസ്സിലെ സാൻ ഡീഗോ എഫ്സിയാണ്.
ലഭ്യമാവുന്ന റിപോർട്ടുകൾ അനുസരിച്ച് മാഞ്ചസ്റ്റർ സിറ്റി എഫ്സിയുടെ കെവിൻ ഡി ബ്രൂയിൻ, സെവിയ്യ താരം സെർജിയോ റാമോസ് എന്നിവരെയാണ് സാൻ ഡീഗോ എഫ്സി ലക്ഷ്യമിടുന്നത്. അതെ സമയം മറ്റൊരു മേജർ ലീഗ് ക്ലബ്ബായ ലോസ് ഏയ്ഞ്ചൽസ് എഫ്സി എസി മിലാനിൽ നിന്നും ഒലിവർ ജിറൂദിനെ ടീമിലെത്തിക്കുകയും ചെയ്‌തിട്ടുണ്ട്.
ഇത്തരത്തിൽ മെസ്സിക്ക് കടുത്ത എതിരാളികളെയാണ് നിലവിൽ മേജർ ലീഗ് ക്ലബ്ബുകൾ തങ്ങളുടെ ടീമിലേക്ക് കൊണ്ട് വരുന്നത്. ഇതിൽ ജിറൂദിന്റെ കാര്യം ഉറപ്പാണ്, എന്നാൽ കെവിൻ ഡി ബ്രൂയിൻ, റാമോസ് എന്നിവർ അമേരിക്കയിൽ പന്ത് തട്ടുമോ എന്ന കാര്യം സംശയത്തിലാണ്.
അതേ സമയം റാമോസിനെ സ്വന്തമാക്കാൻ ഇന്റർ മിയാമിയും ലക്ഷ്യമിടുന്നുണ്ട്. റാമോസ്, മോഡ്രിച്ച്, ഇനിയേസ്റ്റ, എന്നിവരാണ് മിയാമിയുടെ ടാർഗറ്റ്.
ALSO READ: മെസ്സി ആഗ്രഹിച്ച താരം മിയാമിയിലേക്കില്ല; ട്രാൻസ്ഫർ നീക്കങ്ങളിൽ ബെക്കാമിനും കൂട്ടർക്കും തിരിച്ചടി