in , , , ,

യൂറോപ്യൻ വമ്പന്മാരുടെ ഓഫർ; ലയണൽ സ്കലോണി അർജന്റീന വിട്ടേക്കും

അർജന്റീനൻ ചരിത്രത്തിലെ എക്കാലെത്തയും മികച്ച പരിശീലകരിൽ ഒരാളായി കണക്കാക്കുന്ന വ്യക്തിയാണ് ലയണൽ സ്കലോണി. അർജന്റീനയുടെ കിരീട ദാഹത്തിന് ഖത്തറിൽ പരിഹാരമായപ്പോൾ ടീമിനെ പരിശീലകൻ സ്കലോണിയായിരുന്നു. എന്നാൽ സ്കലോണി അർജന്റീന വിടാനുള്ള സാധ്യതകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.

അർജന്റീനൻ ചരിത്രത്തിലെ എക്കാലെത്തയും മികച്ച പരിശീലകരിൽ ഒരാളായി കണക്കാക്കുന്ന വ്യക്തിയാണ് ലയണൽ സ്കലോണി. അർജന്റീനയുടെ കിരീട ദാഹത്തിന് ഖത്തറിൽ പരിഹാരമായപ്പോൾ ടീമിനെ പരിശീലകൻ സ്കലോണിയായിരുന്നു. എന്നാൽ സ്കലോണി അർജന്റീന വിടാനുള്ള സാധ്യതകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.

ഇറ്റാലിയൻ ക്ലബായ എസി മിലാൻ സ്കലോണിയെ പരിശീലകനാക്കാൻ ശ്രമിക്കുന്ന എന്ന വാർത്ത പുറത്ത് വരികയാണ്. മിലാൻ സ്കലോണിയുമായി ബന്ധപ്പെട്ടെന്നും എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക ചർച്ചകൾ നടന്നിട്ടില്ലെന്നുമാണ് വിവരം.

വരാനിരിക്കുന്ന കോപ്പ അമേരിക്കയിൽ അർജന്റീനൻ ടീമിനെ പരിശീലിപ്പിക്കുന്നത് സ്കലോണിയാണ്. കോപ്പയ്ക്ക് ശേഷം അദ്ദേഹം അർജന്റീനയുടെ പരിശീലക സ്ഥാനം ഒഴിയുമെന്ന് നേരത്തെ ചില അഭ്യുഹങ്ങളുണ്ടായിരുന്നു.

എന്നാൽ അടുത്ത ലോകകപ്പ് വരെ സ്കലോണി തുടരണമെന്നാണ് ആരാധകരുടെ ആഗ്രഹം. എന്തായാലും ഈ വിഷയത്തിൽ സ്കലോണി കോപ്പയ്ക്ക് ശേഷമായിരിക്കും തീരുമാനമെടുക്കുക. അർജന്റീനയിൽ തുടരണോ അതോ. മിലാനിലേക്ക് പോകണോ എന്നത് അദ്ദേഹം തീരുമാനിക്കും.

അദ്ദേഹത്തെ അടുത്ത ലോകകപ്പ് വരെ ടീമിൽ നിലനിർത്താനായിരിക്കും അർജന്റീന ശ്രമിക്കുക. കാരണം അദ്ദേഹത്തിൻറെ കീഴിൽ ഒട്ടനവധി കിരീടങ്ങൾ അർജന്റീന നേടിയിട്ടുണ്ട്.

ALSO READ: മെസ്സിയുടെ ആ ആഗ്രഹം നടക്കില്ല; തൽക്കാലത്തേക്ക് മെസ്സിക്ക് ആഗ്രഹം മറക്കാം

ALSO READ: അമേരിക്കയിൽ മെസ്സിക്ക് വട്ടം വെയ്ക്കാൻ ഡി ബ്രൂയിനും റാമോസും

ALSO READ; പ്രീമിയർ ലീഗിലെ സൂപ്പർ താരം ഇനി ബംഗ്ലാദേശ് ദേശീയ ടീമിനായി കളിക്കും

മെസ്സിയുടെ ആ ആഗ്രഹം നടക്കില്ല; തൽക്കാലത്തേക്ക് മെസ്സിക്ക് ആഗ്രഹം മറക്കാം

സന്തോഷ വാർത്ത ആരാധക പിന്തുണയിൽ ഏഷ്യയിൽ ബ്ലാസ്റ്റേഴ്സ് മൂന്നാമത് മുന്നിൽ അൽ നാസർ മാത്രം