in ,

LOLLOL

പ്രീമിയർ ലീഗിലെ സൂപ്പർ താരം ഇനി ബംഗ്ലാദേശ് ദേശീയ ടീമിനായി കളിക്കും; നമ്മളൊക്കെ ഇനിയെന്ന്?

ഫുട്ബോളുമായി ബന്ധപ്പെട്ട് ശുഭകരമായ വാർത്തകളൊന്നും നമ്മുടെ രാജ്യത്തില്ലെങ്കിലും നമ്മുടെ അയൽവാസിയായ ബംഗ്ളാദേശിലെ ഫുട്ബോൾ ആരാധകർക്ക് മതിമറന്ന് ആഘോഷിക്കാനുള്ള ഒരു വാർത്ത പുറത്ത് വന്നിരിക്കുകയാണ്. പ്രീമിയർ ലീഗ് ക്ലബ് ലെസ്റ്റർ സിറ്റി എഫ്സിയുടെ മധ്യനിര താരം ഹംസ ചൗധരി ബംഗ്ലാദേശ് ദേശീയ ടീമിനായി ജേഴ്സിയണിയാനുള്ള നീക്കത്തിലാണ്.

26 കാരനായ ഹംസ ബംഗ്ലാദേശി- ഗ്രനേഡിയൻ വംശജനാണ്. ഇത് മുതലാക്കി കൊണ്ടാണ് ബംഗ്ലാദേശ് താരത്തിന് ദേശീയ ടീമിൽ കളിക്കാനുള്ള വാതിൽ തുറന്നിട്ടത്. താരം ഈ ഓഫർ സ്വീകരിച്ച് ബംഗ്ലാദേശ് ദേശീയ ടീമിനായി കളിക്കാനുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കുകയാണെന്നാണ് റിപോർട്ടുകൾ.

ഇന്ത്യൻ വംശജരായ താരങ്ങൾ യൂറോപ്പിൽ ഒരുപാടുണ്ട്. ഇവരെയൊക്കെ ദേശീയ ടീമിൽ കൊണ്ട് വരുമെന്ന് നേരത്തെ എഐഎഫ്എഫുമായി ബന്ധപ്പെട്ട് ചില അഭ്യൂഹങ്ങൾ പരന്നെങ്കിലും യൂറോപ്പിൽ കളിക്കുന്ന ഒരൊറ്റ താരവും ഇത് വരെ ഇന്ത്യൻ ദേശീയ ടീമിനായി കുപ്പായമണിഞ്ഞിട്ടില്ല.

ലൂസിയാനോ നർസിങ്, നിയാൽ ടൈലർ തുടങ്ങിയവർ യൂറോപ്പിൽ കളിച്ച ഇന്ത്യൻ വംശജരാണ്. എന്നാൽ ഇവരെയൊന്നും നടപടി ക്രമങ്ങൾ പൂർത്തിയാക്കി ദേശീയ ടീമിൽ കളിപ്പിക്കാൻ ഇന്ത്യക്കായിട്ടില്ല.

ഏതായാലും ബംഗ്ലാദേശ് അവരുടെ ലക്ഷ്യം പൂർത്തീകരിച്ചിരിക്കുകയാണ്. ചാമ്പ്യൻഷിപ്പ് വിജയിച്ച് വീണ്ടും പ്രീമിയർ ലീഗിലെത്തിയ ലെസ്റ്റർ അടുത്ത സീസണിൽ പന്ത് തട്ടുമ്പോൾ ബംഗ്ലാദേശ് ജനത അഭിമാന പൂർവം പറയും അത് നമ്മുടെ താരമാണെന്ന്.

ALSO READ: ടലിസ്ക്കയെയും ലപോർട്ടയെയും വിൽക്കുന്നു; പകരം രണ്ട് കിടിലൻ താരങ്ങളെ കൊണ്ട് വരാൻ അൽ നസ്ർ

സഞ്ജുവിന്റെ രണ്ട് നീക്കങ്ങൾ പാളി; പ്ലേ ഓഫിന് മുൻപ് രാജസ്ഥാന് കനത്ത തിരിച്ചടി

അമ്പോ!! ഇതുവരെ സ്വന്തമാക്കിയത് നാല് താരങ്ങളെ; തകർപ്പൻ നീക്കവുമായി ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളകൾ…