in , , ,

LOVELOVE OMGOMG AngryAngry LOLLOL CryCry

ടലിസ്ക്കയെയും ലപോർട്ടയെയും വിൽക്കുന്നു; പകരം രണ്ട് കിടിലൻ താരങ്ങളെ കൊണ്ട് വരാൻ അൽ നസ്ർ

സൗദി പ്രൊ ലീഗിൽ റൊണാൾഡോ എത്തിയെങ്കിലും അൽ നസ്റിന് ഇത് വരെ പ്രൊ ലീഗ് കിരീടം നേടാനായിട്ടില്ല. കഴിഞ്ഞ സീസണിലും ഈ സീസണിലും അൽ ഹിലാലാണ് സൗദിയിൽ കിരീടം ഉയർത്തിയത്. എന്നാൽ അടുത്ത തവണ എന്ത് വിലകൊടുത്തും പ്രൊ ലീഗ് കിരീടം ഉയർത്താനുള്ള നീക്കത്തിലാണ് അൽ നസ്ർ. അതിനായി ട്രാൻസ്ഫർ മാർക്കറ്റിൽ ചില നീക്കങ്ങളും അവർ ലക്ഷ്യമിടുന്നുണ്ട്.

രണ്ട് പ്രധാന താരങ്ങളെ വിറ്റഴിച്ച് പകരം രണ്ട് കിടിലൻ താരങ്ങളെ ടീമിലെത്തിക്കാനാണ് അൽ നസ്ർ ശ്രമിക്കുന്നത്. അവരുടെ ബ്രസീലിയൻ താരം ടലിസ്ക്കയെയും പ്രതിരോധ താരം ലപോർട്ടയെയുമാണ് അവർ വിൽക്കാൻ ശ്രമിക്കുന്നത്.

ടലിസ്ക്കയ്ക്ക് 2026 വരെ അൽ നസ്റിൽ കരാറുണ്ടെങ്കിലും താരത്തെ വിൽക്കാൻ തന്നെയാണ് ക്ലബ്ബിന്റെ തീരുമാനം. ഐമറിക്ക് ലപോർട്ടയാവട്ടെ കഴിഞ്ഞ സീസണിലാണ് മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും അൽ നസ്റിൽ എത്തിയത്. എന്നാൽ താരം വീണ്ടും യൂറോപ്പിലേക്ക് മടങ്ങാൻ ആഗ്രഹിക്കുകയാണ്.

ഇതോടെയാണ് രണ്ട് താരങ്ങളെ അൽ നസ്ർ സ്വന്തമാക്കാൻ നീക്കം നടത്തുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ബ്രസീലിയൻ മധ്യനിരതാരം കസ്മിറോയെയാണ് അവർ ലക്ഷ്യം വെയ്ക്കുന്നത്.

യുണൈറ്റഡിന്റെ തന്നെ പ്രതിരോധ താരവും നേരത്തെ റോണോയുടെ സഹതാരം കൂടിയായിരുന്നു റാഫേൽ വരാനെയെയും അവർ ലക്ഷ്യമിടുന്നുണ്ട്. അടുത്ത സീസണിൽ കിരീടം പ്രതീക്ഷിക്കുന്ന അൽ നസ്ർ എന്ത് വില കൊടുത്തും ഇവരെ വാങ്ങിക്കാൻ തയാറാണ്.

ALSO READ: മെസ്സി ആഗ്രഹിച്ച താരം മിയാമിയിലേക്കില്ല; ട്രാൻസ്ഫർ നീക്കങ്ങളിൽ ബെക്കാമിനും കൂട്ടർക്കും തിരിച്ചടി

ALSO READ: നെയ്മർ അടക്കം 9 സൂപ്പർ താരങ്ങൾ; ട്രാൻസ്ഫർ വിൻഡോയിൽ മെസ്സിയുടെ മിയാമി ലക്ഷ്യമിടുന്ന താരങ്ങളുടെ പട്ടിക പുറത്ത്

ഐഎസ്എൽ ചാമ്പ്യൻമാർക്കിടയിൽ തലയയുർത്തി ബ്ലാസ്റ്റേഴ്സിന്റെ പുലിക്കുട്ടി😍🔥

മെസ്സിക്ക് വീണ്ടും പരിക്ക്; അടുത്ത മത്സരത്തിൽ കളിക്കാൻ സാധ്യത കുറവ്…