in ,

മെസ്സിക്ക് വീണ്ടും പരിക്ക്; അടുത്ത മത്സരത്തിൽ കളിക്കാൻ സാധ്യത കുറവ്…

നിലവിൽ ലയണൽ മെസ്സിയെ ബന്ധപ്പെട്ട് പുറത്ത് വരുന്ന റിപ്പോർട്ടുകൾ ആരാധകർക്ക് വളരെയധികം നിരാശക്കരമായ അപ്ഡേറ്റാണ്. കാൽമുട്ടിനേറ്റ ചെറിയ പരിക്കിനെ തുടർന്ന് ലയണൽ മെസ്സി ഒർലാൻഡോ സിറ്റിയുമായുള്ള അടുത്ത മത്സരത്തിൽ കളിച്ചേക്കില്ല.

ഇൻ്റർ മിയാമിയെ സംബന്ധിച്ചിടത്തോളം ഇത് വലിയൊരു തിരച്ചടി തന്നെയാണ്. ശനിയാഴ്ച നടന്ന മോൺട്രിയാലിനെതിരെ മിയാമി 3-2 എന്ന സ്കോറിന് ജയിച്ച മത്സരത്തിലാണ് മെസ്സിക്ക് പരിക്കേറ്റത്.

ഒർലാൻഡോക്കെതിരെയുള്ള മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ ഇന്റർ മിയാമിയുടെ സഹ പരിശീലകൻ പറഞ്ഞത് ഈ പ്രകാരമാണ്. “ഞങ്ങൾ ഇന്ന് മെസ്സിയെ ഒന്നും കൂടി പരിശോധിക്കും. താരത്തിന് പരിശീലൻ സെക്ഷനിൽ എങ്ങനെ തോന്നുന്നോ അതിനെ തുടർന്ന് ഞങ്ങൾ തീരുമാനമെടുക്കും.

“ഇന്നലെ മെസ്സി കുറച്ച് ജോഗിംഗ് ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ കാൽമുട്ടിന് അൽപ്പം വേദന അനുഭവപ്പെട്ടു. പക്ഷേ ഇന്നതെ ട്രെയിനിങ് സെക്ഷനിൽ മെസ്സി എങ്ങനെയാണെന്ന് നമുക്ക് നോക്കാം.” എന്നാണ് സഹ പരിശീലകൻ മോറലെസ് പറഞ്ഞത്.

ടലിസ്ക്കയെയും ലപോർട്ടയെയും വിൽക്കുന്നു; പകരം രണ്ട് കിടിലൻ താരങ്ങളെ കൊണ്ട് വരാൻ അൽ നസ്ർ

ഇന്ത്യയുടെ പരിശീലകരായി ബിസിസിഐ പരിഗണിക്കുന്നത് വിദേശികളെ പോണ്ടിംഗും,ഫ്ലെമിംഗ് പരിഗണനയിൽ.