in , ,

LOLLOL OMGOMG CryCry

അമ്പോ!! ഇതുവരെ സ്വന്തമാക്കിയത് നാല് താരങ്ങളെ; തകർപ്പൻ നീക്കവുമായി ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളകൾ…

അടുത്ത സീസൺ മുന്നോടിയായി തകർപ്പൻ നീക്കങ്ങളാണ് ബംഗാൾ ക്ലബ്ബായ ഈസ്റ്റ്‌ ബംഗാൾ ഇപ്പോൾ ട്രാൻസ്ഫർ വിൻഡോയിൽ കാഴ്ചവെച്ച് കൊണ്ടിരിക്കുന്നത്. ഇതുവരെ നാല് താരങ്ങളെയാണ് ഈസ്റ്റ്‌ ബംഗാൾ സ്വന്തമാക്കിയത്.

ചെന്നൈ നിന്ന് ഗോൾകീപ്പർ ദേബ്ജിത് മജുംദർ, മുഹമ്മദൻ എസ് സിയിൽ നിന്ന് ഡേവിഡ് ലാൽലൻസംഗ, ഹൈദരാബാദിൽ നിന്ന് മാർക്ക് സോതൻപുയ, ജംഷഡ്പൂരിൽ നിന്ന് പ്രൊവത് ലക്ര എന്നിവരെയാണ് ഈസ്റ്റ്‌ ബംഗാൾ ഇതോടക്കം സ്വന്തമാക്കി കഴിഞ്ഞത്.

ഏഷ്യൻ കപ്പ്‌ ക്വാളിഫിക്കേഷൻ മത്സരങ്ങളെ കണക്കിലെടുത്തുകൊണ്ട് ഈസ്റ്റ് ബംഗാൾ വമ്പൻ ട്രാൻസ്ഫർ ഫീ നൽകി ചില ഡൊമസ്റ്റിക് താരങ്ങളെ ഇനിയും കൊണ്ടുവരുമെന്നാണ് പ്രശസ്ത മാധ്യമപ്രവർത്തകനായ മാർക്കസിന്റെ റിപ്പോർട്ട്.

അതോടൊപ്പം വിനിത് റായിയെയും നിന്തോയിയെയും ഈസ്റ്റ്‌ ബംഗാൾ സ്വന്തമാക്കാൻ ശ്രമിക്കുന്നില്ല എന്നും മാർക്കസ് വ്യക്തമാക്കിയിട്ടുണ്ട്. എന്തിരുന്നാലും വരും ദിവസങ്ങളിൽ ഈസ്റ്റ് ബംഗാളുമായി ബന്ധപ്പെട്ട് കൂടുതൽ ട്രാൻസ്ഫർ വാർത്തകൾ പുറത്തുവരുമെന്ന് ഇതോടക്കം ഉറപ്പിക്കാം.

പ്രീമിയർ ലീഗിലെ സൂപ്പർ താരം ഇനി ബംഗ്ലാദേശ് ദേശീയ ടീമിനായി കളിക്കും; നമ്മളൊക്കെ ഇനിയെന്ന്?

പുതിയ തുടക്കം;ബ്ലാസ്റ്റേഴ്സിന് ഇനി പുതിയ ഏജൻസി നിയന്ത്രിക്കും🔥❤️