in , , ,

മെസ്സിയുടെ ആ ആഗ്രഹം നടക്കില്ല; തൽക്കാലത്തേക്ക് മെസ്സിക്ക് ആഗ്രഹം മറക്കാം

ഇന്റർ മിയാമിയിലേക്ക് തന്റെ ഇഷ്ടതാരങ്ങളെ എത്തിക്കാനുള്ള ശ്രമത്തിലാണ് ലയണൽ മെസ്സി. സെർജിയോ ബുസ്ക്കറ്റ്സ്, ജോർഡി ആൽബ, ലൂയി സുവാരസ് എന്നീ തന്റെ ഉറ്റ സുഹൃത്തുക്കളെ മെസ്സി ഇതിനോടകം മിയാമിലേക്കെത്തിച്ചു. ഇനിയും ചില താരങ്ങളെ മിയാമിയിലെത്തിക്കാൻ മെസിക്ക് ആഗ്രഹവുമുണ്ട്.

ഇന്റർ മിയാമിയിലേക്ക് തന്റെ ഇഷ്ടതാരങ്ങളെ എത്തിക്കാനുള്ള ശ്രമത്തിലാണ് ലയണൽ മെസ്സി. സെർജിയോ ബുസ്ക്കറ്റ്സ്, ജോർഡി ആൽബ, ലൂയി സുവാരസ് എന്നീ തന്റെ ഉറ്റ സുഹൃത്തുക്കളെ മെസ്സി ഇതിനോടകം മിയാമിലേക്കെത്തിച്ചു. ഇനിയും ചില താരങ്ങളെ മിയാമിയിലെത്തിക്കാൻ മെസിക്ക് ആഗ്രഹവുമുണ്ട്.

ഇത്തരത്തിൽ മെസ്സി മിയാമിയിലേക്ക് കൊണ്ട് വരണമെന്ന് ആഗ്രഹിച്ച താരമാണ് റയൽ മാഡ്രിഡിന്റെ ക്രൊയേഷ്യൻ താരം ലൂക്കാ മോഡ്രിച്ച്. എന്നാൽ താരം മിയാമിയിലേക്ക് വരില്ലെന്ന് ഇപ്പോൾ ഉറപ്പായിരിക്കുകയാണ്.

38 കാരനായ മോഡ്രിച്ച് റയൽ മാഡ്രിഡിൽ തുടരുമെന്ന് നേരത്തെ റൂമറുകളുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ താരത്തിന്റെ ഏജന്റ് തന്നെ വ്യക്തമാക്കുകയാണ് താരം ഒരു സീസൺ കൂടി റയലിൽ തുടരുമെന്ന്.

അതേ സമയം റയലിൽ തുടരാൻ തന്റെ ശമ്പളമടക്കം കുറയ്യ്കാൻ മോഡ്രിച്ച് തയ്യാറായെന്നാണ് റിപ്പോർട്ട്. വലിയ പ്രതിഫലം വാഗ്ദാനം ചെയ്ത് രണ്ട് ക്ലബ്ബുകൾക്ക് താരത്തിന് പിന്നാലെ വന്നെങ്കിലും താരം പ്രതിഫലം കുറച്ചും റയലിൽ തുടരാൻ തീരുമാനിക്കുകയിരുന്നു.

2012 ലാണ് ഇംഗ്ലീഷ് ക്ലബ് ടോട്ടൻഹാമിൽ നിന്നും ലൂക്കാ റയൽ മാഡ്രിഡിലെത്തുന്നത്. നീണ്ട 12 കൊല്ലമായി റയലിന്റെ മധ്യനിരയിൽ നിർണായക സാന്നിധ്യമാണ് ലൂക്ക.

ALSO READ: അമേരിക്കയിൽ മെസ്സിക്ക് വട്ടം വെയ്ക്കാൻ ഡി ബ്രൂയിനും റാമോസും

ALSO READ: പ്രീമിയർ ലീഗിലെ സൂപ്പർ താരം ഇനി ബംഗ്ലാദേശ് ദേശീയ ടീമിനായി കളിക്കും; നമ്മളൊക്കെ ഇനിയെന്ന്?

ALSO READ: ടലിസ്ക്കയെയും ലപോർട്ടയെയും വിൽക്കുന്നു; പകരം രണ്ട് കിടിലൻ താരങ്ങളെ കൊണ്ട് വരാൻ അൽ നസ്ർ

ലൂണക്ക് ബ്ലാസ്റ്റേഴ്സിൽ നീണ്ട കരാർ താരത്തിന്റെ കരാർ പുതുക്കി ബ്ലാസ്റ്റേഴ്സ് പ്രഖ്യാപനം ഇന്ന്💥🔥

യൂറോപ്യൻ വമ്പന്മാരുടെ ഓഫർ; ലയണൽ സ്കലോണി അർജന്റീന വിട്ടേക്കും