in , ,

LOVELOVE LOLLOL OMGOMG AngryAngry CryCry

റൊണാൾഡോയുടെ സൗദി പ്രൊ ലീഗിനെ പിന്നിലാക്കി ഇന്ത്യൻ സൂപ്പർ ലീഗ്

ക്രിസ്റ്റ്യാനോ റൊണാൾഡോ, കരീം ബെൻസേമ, സാദിയോ മാനേ തുടങ്ങിയ ലോകോത്തര താരങ്ങൾ പന്ത് തട്ടുന്ന ലീഗാണ് സൗദി പ്രൊ ലീഗ്. സൗദി പ്രൊ ലീഗിനെ അപേക്ഷിച്ച് ഇന്ത്യൻ സൂപ്പർ ലീഗിനെ താരതമ്യം ചെയ്യുമ്പോൾ ലോകോത്തര താരങ്ങളുടെ കാര്യത്തിൽ ഏറെ പിന്നിലാണ് ഐഎസ്എൽ. എന്നാൽ താരങ്ങളുടെ കാര്യത്തിൽ ഐഎസ്എൽ പിന്നിലാണെങ്കിലും മറ്റൊരു കാര്യത്തിൽ സൗദി പ്രൊ ലീഗിനെ പിന്നിലാക്കിയിരിക്കുകയാണ് നമ്മുടെ ഐഎസ്എൽ.

ശരാശരി കാണികളുടെ കാര്യത്തിലാണ് ഐഎസ്എൽ സൗദി പ്രൊ ലീഗിനെ പിന്നിലാക്കിയിരിക്കുന്നത്.2023-24 സീസണിലെ സൗദി പ്രൊ ലീഗിലെ ശരാശരി കാണികളുടെ എണ്ണം 8,217 ആണ്. എന്നാൽ കഴിഞ്ഞ ഐഎസ്എൽ സീസണിലെ ശരാശരി കാണികളുടെ എണ്ണം 12,311 ആണ്. അതായത് ശരാശരി കാണികളുടെ എണ്ണത്തിൽ ഐഎസ്എല്ലിനെക്കാൾ 4094 സംഖ്യയ്ക്ക് പിറകിലാണ് പ്രമുഖർ പന്ത് തട്ടുന്ന സൗദി പ്രൊ ലീഗ്.

സൗദി പ്രൊ ലീഗിൽ ഈ സീസണിൽ നടന്നത് 297 മത്സരങ്ങളാണ്. ഇതിൽ ആകെ കാണികളുടെ എണ്ണം 2,440,570 ആണ്. എന്നാൽ കഴിഞ്ഞ ഐഎസ്എൽ സീസണിൽ 139 മത്സരങ്ങൾ നടന്നത്. എന്നിട്ടും ഐഎസ്എല്ലിൽ 1,686,631 കാണികൾ സ്റ്റേഡിയത്തിൽ കളി കാണാൻ എത്തിയിട്ടുണ്ട്.

ALSO READ: ഇന്ത്യയിൽ പന്ത് തട്ടിയ താരം ഇപ്പോൾ പ്രീമിയർ ലീഗിലെ സൂപ്പർ സ്റ്റാർ

തീർന്നില്ല, കഴിഞ്ഞ സീസണിൽ പ്രൊ ലീഗിൽ ഏറ്റവും കൂടുതൽ കാണികൾ എത്തിയത് കഴിഞ്ഞ വർഷം ഓഗസ്റ്റ് 19 നടന്ന അൽ ഹിലാൽ- അൽ ഫെയ്‌സ മത്സരം കാണാനാണ്. 59,600 പേരാണ് ഈ മത്സരം കാണാൻ എത്തിയത്. എന്നാൽ ഐഎസ്എൽ ഇതിനെയും പിറകിലാക്കിയിരിക്കുകയാണ്.

ALSO READ: 10 വർഷം ഫുട്ബോളിൽ നിന്നും ബാൻ; ബ്രസീലിയൻ താരം ലൂക്കാസ് പക്വറ്റ മുൾമുനയിൽ

കഴിഞ്ഞ സീസണിൽ നടന്ന മോഹൻ ബഗാൻ- മുംബൈ സിറ്റി ലീഗ് കപ്പ് ഫൈനൽ മത്സരങ്ങൾ കാണാൻ എത്തിയത് 62,007 കാണികളാണ്. ഇവിടെയും ഐഎസ്എല്ലിന് മുന്നിൽ സൗദി പ്രൊ ലീഗ് വീണു. മെസി പന്ത് തട്ടുന്ന മേജർ ലീഗ് സോക്കറിൽ 25,805 ആണ് ശരാശരി ആരാധകരുടെ എണ്ണം. ഇക്കാര്യത്തിൽ പ്രൊ ലീഗിനും ഐഎസ്എല്ലിനും മുകളിലാണ് മേജർ ലീഗ് സോക്കർ.

ALSO READ: അടുത്ത സീസണിൽ യുവേഫ ചാമ്പ്യൻസ് ലീഗ് കളിയ്ക്കാൻ റോണോയ്ക്ക് വമ്പൻ അവസരം

index: wikipedia

സഞ്ജുവിന് തിരിച്ചടി;മോശം ഫോം ലോകകപ്പിലെ പ്ലേയിങ് ഇലവനിൽ നിന്ന് പുറത്ത്

പുതിയ വിങ് ബാക്കുകളും സ്‌ട്രൈക്കറുമെത്തുന്നു; പദ്ധതികളുമായി ബ്ലാസ്റ്റേഴ്‌സ്