in

LOVELOVE OMGOMG LOLLOL CryCry AngryAngry

ലിയോ മെസ്സിയുടെ ബാഴ്സയിലെ റെക്കോർഡ് മറികടന്ന് സ്പാനിഷ് യുവതാരം ഗാവി…

മത്സരത്തിന്റെ 19-മിനിറ്റിൽ മൈതാനമധ്യത്തിനോട്‌ ചേർന്ന് പന്ത് സ്വീകരിച്ച ഗാവി വളരെ മനോഹരമായി 180ഡിഗ്രി ടേണിലൂടെ എൽഷെ താരത്തെ മറികടന്നുകൊണ്ട് എതിർമുഖത്തേക്ക് മുന്നേറി- ബോക്സിനു മുന്നിൽ നിന്ന് വീണ്ടുമൊരു എൽഷെ താരത്തെ ഡ്രിബിൾ ചെയ്ത് ഗാവി എടുത്ത ഒരു പവർഫുൾ ഗ്രൗണ്ട് ഷോട്ട് ഗോളിയെയും മറികടന്ന് ഗോളായി…

ഏഴ് തവണ ബാലൻ ഡി ഓർ അവാർഡ് ജേതാവായ ലയണൽ മെസ്സിയുടെ ബാഴ്സലോണയിലെ ഒരു റെക്കോർഡ് മറികടന്നിരിക്കുകയാണ് ബാഴ്സയുടെ സ്പാനിഷ് യുവതാരം ഗാവി, എൽഷെക്കെതിരെ നടന്ന ലാലിഗ മത്സരത്തിൽ ബാഴ്സലോണ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് വിജയം നേടിയിരുന്നു…

എൽഷെക്കെതിരായ മത്സരത്തിൽ ബാഴ്സ ജേഴ്സിയിൽ നേടുന്ന തന്റെ ആദ്യ ഗോൾ തന്നെയാണ് മെസ്സിയെ മറികടക്കാൻ ഗാവിയെ സഹായിച്ചത്, സാവി ഹെർണാണ്ടസ് പരിശീലിപ്പിക്കുന്ന ബാഴ്സയുടെ മറ്റു രണ്ട് ഗോളുകൾ നേടിയത് അബ്ദെ, നിക്കോ ഗോൺസാലസ് എന്നിവരാണ്.

മത്സരത്തിന്റെ 19-മിനിറ്റിൽ മൈതാനമധ്യത്തിനോട്‌ ചേർന്ന് പന്ത് സ്വീകരിച്ച ഗാവി വളരെ മനോഹരമായി 180ഡിഗ്രി ടേണിലൂടെ എൽഷെ താരത്തെ മറികടന്നുകൊണ്ട് എതിർമുഖത്തേക്ക് മുന്നേറി- ബോക്സിനു മുന്നിൽ നിന്ന് വീണ്ടുമൊരു എൽഷെ താരത്തെ ഡ്രിബിൾ ചെയ്ത് ഗാവി എടുത്ത ഒരു പവർഫുൾ ഗ്രൗണ്ട് ഷോട്ട് ഗോളിയെയും മറികടന്ന് ഗോളായി…

ഈ ഗോൾ നേടിയതോടെ ബാഴ്സക്ക് വേണ്ടി ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരങ്ങളിൽ മെസ്സിയെ മറികടന്ന് മൂന്നാം സ്ഥാനത്ത് ഗാവിയെത്തി, ഈ ഗോൾ സ്കോർ ചെയ്യുമ്പോൾ 17 വയസ്സ് 135 ദിവസമാണ് ഗാവിയുടെ പ്രായം, ലയണൽ മെസ്സി 17 വയസ്സ് 331 ദിവസം പ്രായമുള്ളപ്പോഴാണ് ബാഴ്സലോണ ജേഴ്സിയിലെ ആദ്യ ഗോൾ നേടുന്നത്.

16 വയസ്സ് 304 ദിവസം പ്രായമുള്ളപ്പോൾ ഗോൾ നേടിയ അൻസു ഫാത്തി, 17 വയസ്സ് 53 ദിവസം പ്രായമുള്ളപ്പോൾ ഗോൾ നേടിയ ബോയൻ കിർക്കിച്ച് എന്നിവരാണ് ആദ്യ രണ്ട് സ്ഥാനങ്ങളിൽ. എന്തായാലും ഈയൊരു വിജയത്തോടെ മൂന്നു പോയന്റ് നേടിയ ബാഴ്സലോണ നിലവിൽ പോയന്റ് ടേബിളിൽ ഏഴാം സ്ഥാനത്തെത്തി, യുവതാരങ്ങളുടെ കരുത്തിൽ നേടിയെടുത്ത ഈ വിജയം വരും മത്സരങ്ങളിൽ ബാഴ്സലോണക്ക് മുതൽകൂട്ടാകും…

ക്രിസ്റ്റ്യാനോയും മെസ്സിയും ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള കായിക താരങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു…

Ashes

സ്പിന്നും വഴങ്ങും, ഓഫ് സ്പിൻ എറിഞ്ഞ് ഇംഗ്ലണ്ട് പേസർ – വീഡിയോ