in ,

LOVELOVE LOLLOL CryCry OMGOMG AngryAngry

“നേതാവ് തന്നെ”?; ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരത്തെ വാനോളം പുകഴ്ത്തി ഗോവ പരിശീലകൻ രംഗത്ത്?…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിൽ എട്ട് മത്സരങ്ങൾ നിന്ന് അഞ്ച് വിജയവും രണ്ട് സമനിലയും ഒരു തോൽവിയുമായി കേരള ബ്ലാസ്റ്റേഴ്‌സ് 17 പോയിന്റുമായി പോയിന്റ് പട്ടികയിൽ നിലവിൽ ഏറ്റവും മുൻപന്തിയിലാണ്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിൽ എട്ട് മത്സരങ്ങൾ നിന്ന് അഞ്ച് വിജയവും രണ്ട് സമനിലയും ഒരു തോൽവിയുമായി കേരള ബ്ലാസ്റ്റേഴ്‌സ് 17 പോയിന്റുമായി പോയിന്റ് പട്ടികയിൽ നിലവിൽ ഏറ്റവും മുൻപന്തിയിലാണ്.

ബ്ലാസ്റ്റേഴ്‌സ് ഈ നിലയിലെത്താൻ ഏറ്റവും പ്രധാന പങ്കാളിത്തം വഴിച്ച താരമാണ് ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണ. നിലവിൽ ഈ സീസണിൽ താരം ബ്ലാസ്റ്റേഴ്‌സിനായി മൂന്ന് ഗോളും നാല് അസ്സിസ്റ്റും സ്വന്തമാക്കി കഴിഞ്ഞു.

ഇപ്പോഴിത്ത ലൂണയെ വാനോളം പുകഴ്ത്തി രംഗത്ത് വന്നിരിക്കുകയാണ് എഫ്സി ഗോവ പരിശീലകൻ മനോലോ മാർക്വേസ്. ഞായറാഴ്ച ബ്ലാസ്റ്റേഴ്‌സുമായുള്ള മത്സരത്തിന് മുന്നോടിയായി നടന്ന പത്ര സമ്മേളനത്തിലാണ് പരിശീലകൻ താരത്തെ കുറിച് സംസാരിച്ചത്.

“എനിക്ക് അഡ്രിയാൻ ലൂണയിൽ തോന്നുന്നത്, കേരള ബ്ലാസ്റ്റേഴ്സിന് ISL ലെ ഏറ്റവും മികച്ച മൂന്ന് കളിക്കാരിൽ ഒരാളുണ്ട് എന്നതാണ്. അവൻ ആക്രമണത്തിൽ മാത്രമല്ല, കളിക്കളത്തിന് പുറത്തും ഒരു നേതാവാണ്.” എന്നാണ് മാർക്വേസ് പറഞ്ഞിരിക്കുന്നത്.

ബ്ലാസ്റ്റേഴ്‌സിന്റെ ഗോവയുമായി നാളെ നടക്കാനിരിക്കുന്ന മത്സരം വളരെയധികം ആവേശത്തോടെയാണ് ഫുട്ബോൾ പ്രേമികൾ കാത്തിരിക്കുന്നത്. ഗോവയുടെ ഹോം ഗ്രൗണ്ടായ പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ വെച്ച് രാത്രി 8 മണിക്കാണ് മത്സരം നടക്കുക.

കേരള ബ്ലാസ്റ്റേഴ്സിനെ ചെറുതായി കാണരുത്!! നേരിടാനൊരുങ്ങുന്ന എഫ്സി ഗോവ പരിശീലകന്റെ മുന്നറിയിപ്പ്

കരുത്തന്മാരെ നേരിടാൻ ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഇറങ്ങുന്നു?; ജയിക്കുന്ന ടീം പോയിന്റ് പട്ടികയെ ഭരിക്കും…