in ,

LOVELOVE

കേരള ബ്ലാസ്റ്റേഴ്സിനെ ചെറുതായി കാണരുത്!! നേരിടാനൊരുങ്ങുന്ന എഫ്സി ഗോവ പരിശീലകന്റെ മുന്നറിയിപ്പ്

ഇന്ത്യൻ സൂപ്പർ ലീഗിലെ തങ്ങളുടെ ഒമ്പതാമത്തെ മത്സരത്തിൽ രണ്ടാം സ്ഥാനക്കാരായ എഫ് സി ഗോവയെ നേരിടാൻ ഒരുങ്ങുകയാണ് ഒന്നാം സ്ഥാനക്കാരായ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി. പോയിന്റ് ടേബിളിൽ ഒരു പോയിന്റ് വ്യത്യാസത്തിലാണ് കേരള ബ്ലാസ്റ്റേഴ്സ് മുൻപിൽ എങ്കിലും രണ്ടു മത്സരങ്ങൾ കുറവാണ് എഫ് സി ഗോവ കളിച്ചിട്ടുള്ളത്. അതിനാൽ തന്നെ ഗോവക്കെതിരായ മത്സരം ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ച് നിർണായകമാണ്.

Milos Drincic of Kerala Blasters FC during Match 38 of the Indian Super League (ISL) 2023-24 season, played between Kerala Blasters FC and Hyderabad FC held at Jawaharlal Nehru International Stadium, Kochi on November 25, 2023. AK BijuRaj/Focus Sports/ISL

ഇന്ത്യൻ സൂപ്പർ ലീഗിലെ തങ്ങളുടെ ഒമ്പതാമത്തെ മത്സരത്തിൽ രണ്ടാം സ്ഥാനക്കാരായ എഫ് സി ഗോവയെ നേരിടാൻ ഒരുങ്ങുകയാണ് ഒന്നാം സ്ഥാനക്കാരായ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി. പോയിന്റ് ടേബിളിൽ ഒരു പോയിന്റ് വ്യത്യാസത്തിലാണ് കേരള ബ്ലാസ്റ്റേഴ്സ് മുൻപിൽ എങ്കിലും രണ്ടു മത്സരങ്ങൾ കുറവാണ് എഫ് സി ഗോവ കളിച്ചിട്ടുള്ളത്. അതിനാൽ തന്നെ ഗോവക്കെതിരായ മത്സരം ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ച് നിർണായകമാണ്.

കേരള ബ്ലാസ്റ്റേഴ്സിനെതിരെ നടക്കുന്ന മത്സരത്തിനു മുൻപായി നടന്ന പ്രീ മാച്ച് പ്രസ് കോൺഫറൻസിൽ ഗോവ പരിശീലകനായ മനോലോ മാർക്കസ് സംസാരിച്ചു. കേരള ബ്ലാസ്റ്റേഴ്സ് ടീമിൽ നല്ല താരങ്ങൾ ഉണ്ടെന്നും അതിനാൽ തന്നെ ബ്ലാസ്റ്റേഴ്സിനെ വിലകുറച്ചു കാണാനാവില്ല എന്നുമാണ് എഫ് സി ഗോവ പരിശീലകനായ മനോലോ മാർക്കസ് പറഞ്ഞത്.

“കേരള ബ്ലാസ്റ്റേഴ്‌സ് മത്സരത്തിൽ ഉയർത്തുന്ന വെല്ലുവിളികൾ എന്തൊക്കെയാണെന്ന് നമുക്കറിയാം . കേരള ബ്ലാസ്റ്റേഴ്സിന് നല്ല താരങ്ങളുണ്ട്, കേരള ബ്ലാസ്റ്റേഴ്സിന്റെ കഴിവുകളെ ഒരിക്കലും കുറച്ചു കാണാൻ കഴിയില്ല. ഞാനും ഇവാനും തമ്മിൽ നല്ല ബന്ധം പങ്കിടുന്നുണ്ട്. ഇവാൻ വുകാമനോവിച്ച് മത്സരബുദ്ധിയുള്ള പരിശീലകനാണ്, ആ ഗുണം തന്റെ ടീമിൽ വളർത്തിയെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.” – മനോലോ മാർക്കസ് പറഞ്ഞു.

ഡിസംബർ 3ഞായറാഴ്ച രാത്രി 8 മണിക്കാണ് എഫ് സി ഗോവയുമായുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ പോരാട്ടം അരങ്ങേറുന്നത്. എഫ് സി ഗോവയുടെ സ്റ്റേഡിയത്തിൽ വച്ചാണ് ഈ മത്സരം നടക്കുന്നത്. മത്സരത്തിൽ വിജയിക്കാൻ ആയാൽ കേരള ബ്ലാസ്റ്റേഴ്സിന് പോയിന്റ് ടേബിളിൽ എഫ്സി ഗോവയെക്കാൾ മുൻപിൽ കുതിക്കാനാവും.

കേരള ബ്ലാസ്റ്റേഴ്‌സ് ഷീൽഡ് ട്രോഫി നേടണമെങ്കിൽ തോല്പിക്കേണ്ടത് ഇവരെയാണ്🥵🙂

“നേതാവ് തന്നെ”💥; ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരത്തെ വാനോളം പുകഴ്ത്തി ഗോവ പരിശീലകൻ രംഗത്ത്🔥…