in ,

LOVELOVE OMGOMG LOLLOL AngryAngry CryCry

കേരള ബ്ലാസ്റ്റേഴ്‌സ് ഷീൽഡ് ട്രോഫി നേടണമെങ്കിൽ തോല്പിക്കേണ്ടത് ഇവരെയാണ്??

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിലെ എട്ടുമത്സരങ്ങൾ പിന്നിട്ട കേരള ബ്ലാസ്റ്റേഴ്സ് ഒന്നാംസ്ഥാനത്താണ് കുതിക്കുന്നത്. എട്ടുമത്സരങ്ങളിൽ നിന്നും 17പോയന്റാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ സമ്പാദ്യം. ഡിസംബർ മാസത്തിലേക്ക് ഇന്ത്യൻ സൂപ്പർ ലീഗ് കടക്കുമ്പോൾ ആദ്യ പകുതിയിലെ പോരാട്ടങ്ങളെല്ലാം ഈ മാസത്തോടെ അവസാനിക്കും.

അതേസമയം ഡിസംബർ മാസത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് ശക്തമായ എതിരാളികളാണ് വരുന്നത്. പോയിന്റ് ടേബിളിൽ മുൻനിരയിൽ നിൽക്കുന്ന ടീമുകളാണ് കേരള ബ്ലാസ്റ്റേഴ്സിന് ഡിസംബർ മാസത്തിലെ മത്സരങ്ങളിൽ നേരിടേണ്ടത്. നാളെ നടക്കുന്ന മത്സരത്തിൽ ശക്തരായ എഫ് സി ഗോവയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ, പോയിന്റ് ടേബിളിൽ ബ്ലാസ്റ്റേഴ്സിന് തൊട്ടുപിന്നിൽ രണ്ടാം സ്ഥാനത്താണ് എഫ് സി ഗോവ.

എഫ് സി ഗോവയുടെ മൈതാനത്ത് വച്ച് നടക്കുന്ന ഈ മത്സരത്തിനുശേഷം കേരള ബ്ലാസ്റ്റേഴ്സ് മറ്റൊരു എവേ മത്സരത്തിൽ പഞ്ചാബ് എഫ്സിയുമായി ഏറ്റുമുട്ടും. ഡിസംബർ 24 നടക്കുന്ന അടുത്ത മത്സരത്തിൽ സ്വന്തം ഹോം സ്റ്റേഡിയമായ കൊച്ചിയിലേക്ക് തിരിച്ചെത്തുന്ന കേരള ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റിയെയാണ് നേരിടുക.

മൂന്നു ദിവസങ്ങൾക്ക് അപ്പുറം 27 തീയതിയിൽ കരുത്തരായ മോഹൻ ബഗാനെ അവരുടെ സ്റ്റേഡിയത്തിൽ വച്ചാണ് കേരള ബ്ലാസ്റ്റേഴ്സ് നേരിടാൻ ഒരുങ്ങുന്നത്. ഡിസംബർ മാസത്തിൽ ശക്തരായ എതിരാളികളാണ് ബ്ലാസ്റ്റേഴ്സിന് മുന്നിലുള്ളത്, ഈ മത്സരങ്ങളിളെല്ലാം എതിരാളികളെ തോൽപ്പിക്കാനായാൽ ബ്ലാസ്റ്റേഴ്സിന് സീസണിലെ ഷീൽഡ് ട്രോഫി പ്രതീക്ഷകൾ ഉയർത്താം.

ഈ രണ്ട് താരങ്ങളാണ് തന്റെ പ്രിയപ്പെട്ടവർ എന്ന് പെപ്ര..

കേരള ബ്ലാസ്റ്റേഴ്സിനെ ചെറുതായി കാണരുത്!! നേരിടാനൊരുങ്ങുന്ന എഫ്സി ഗോവ പരിശീലകന്റെ മുന്നറിയിപ്പ്