in , ,

കരുത്തന്മാരെ നേരിടാൻ ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഇറങ്ങുന്നു💥; ജയിക്കുന്ന ടീം പോയിന്റ് പട്ടികയെ ഭരിക്കും…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിലെ ഒമ്പതാം മത്സരത്തിനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്. ഇന്ന് നടക്കാനിരിക്കുന്ന വാശിയേറിയ പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് കരുത്തന്മാരായ എഫ്സി ഗോവയെ നേരിടും.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിലെ ഒമ്പതാം മത്സരത്തിനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്. ഇന്ന് നടക്കാനിരിക്കുന്ന വാശിയേറിയ പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് കരുത്തന്മാരായ എഫ്സി ഗോവയെ നേരിടും.

എഫ്സി ഗോവയുടെ ഹോം ഗ്രൗണ്ടായ ഫറ്റോർഡ സ്റ്റേഡിയത്തിൽ രാത്രി എട്ട് മണിക്കാണ് മത്സരം നടക്കുക. നിലവിൽ പട്ടികയിൽ 17 പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് ഒന്നാം സ്ഥാനത്തും 16 പോയിന്റുമായി ഗോവ രണ്ടാം സ്ഥാനത്തുമാണുള്ളത്.

അതുകൊണ്ട് തന്നെ ഇന്നത്തെ മത്സരം ജയിക്കുന്ന ടീമിന് പോയിന്റ് പട്ടികയിൽ ഒന്നാമനാവാം. ശക്തൻ മാരുടെ മത്സരമെന്ന് വിശേഷിപ്പിക്കാൻ പറ്റിയ പോരാട്ടം തന്നെയാണ് ഇന്ന് നടക്കാൻ പോവുന്നത്.

സീസണിൽ ഒരു മത്സരത്തിൽ പോലും തോൽക്കാത്ത ഗോവയെ തോൽപ്പിച്ച് മൂന്ന് പോയിന്റും കരസ്തമാക്കി ഗോവ വിടാംമെന്ന പ്രതിക്ഷയിലാണ് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നത്. കഴിഞ്ഞ മത്സരത്തിൽ കളിച്ച ലൈൻപ്പിൽ വലിയ മാറ്റങ്ങൾ ഇല്ലാണ്ടായിരിക്കും ഇരു ക്ലബ്ബും കളിക്കാൻ ഇറങ്ങുകയെന്നാണ് നിഗമനം.

എന്തിരുന്നാലും എല്ലാ ഇന്ത്യൻ ഫുട്ബോൾ പ്രേമികളും ഈ മത്സരത്തിനായി കാത്തിരിക്കുകയാണ്. മത്സരം തത്സമയം സ്പോർട്സ് 18, സൂര്യ മൂവീസ്, ന്യൂസ്‌ 18 കേരള എന്നി ചാനലുകളിൽ സംപ്രേഷണം ചെയ്യും. ഓൺലൈൻ സ്ട്രീമിങ്ങായി ജിയോ സിനിമയിലും.

“നേതാവ് തന്നെ”💥; ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരത്തെ വാനോളം പുകഴ്ത്തി ഗോവ പരിശീലകൻ രംഗത്ത്🔥…

ഗോവയോടുള്ള ഈ കണക്കുകൾ ബ്ലാസ്റ്റേഴ്‌സിന് വളരെയധികം നാണക്കേട്🤦‍♂️; തിരുത്തിയെഴുത്താൻ ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നു💥….