in , ,

LOVELOVE LOLLOL OMGOMG AngryAngry CryCry

ഗോൾമെഷീൻ ബ്ലാസ്റ്റേഴ്‌സിലേക്ക്..യെല്ലോമാൻ നൽകിയത് സൂചനയോ?

KGF ചാപ്റ്റർ-2 ഫിലിമിൽ നായകൻ റോക്കി റഷ്യൻ നിർമ്മിത തോക്ക് കലാഷ്നികോവ് ഉപയോഗിക്കുന്ന രംഗങ്ങൾ പങ്കുവെച്ചാണ് യെല്ലോമാൻ ആരാധകരിൽ ആകാംക്ഷ പടർത്തിയത്

ഒരു കിടിലൻ ഗോൾ മെഷീനെ കേരള ബ്ലാസ്റ്റേഴ്‌സ് സൈൻ ചെയ്തേക്കുമെന്ന തരത്തിലുള്ള ട്വീറ്റ് നൽകി ആരാധകർക്ക് ആവേശവും പ്രതീക്ഷയും പടർന്നിരിക്കുകയാണ് യെല്ലോമാൻ. ഒരുപക്ഷെ അടുത്ത സൈനിങ്ങിന്റെ സൂചന ആയേക്കാം ഇതെന്ന് കരുതുന്നവർ ഏറെയാണ്.

യെല്ലോമാൻ നൽകിയത് അടുത്ത സൈനിങ്ങിന്റെ ക്ലൂ ആണെന്ന് ഉറപ്പ് പറയാൻ കഴിയില്ലെങ്കിലും, അവസാന വിദേശ താരമായി കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് വരാൻ പോകുന്നത് ഒരു കിടിലൻ പ്ലയെർ ആണെന്ന് നേരത്തെ കേരള ബ്ലാസ്റ്റേഴ്‌സ് ഡയറക്ടർ പറഞ്ഞിരുന്നു.

അൽവാരോ വാസക്സിന്റെ പകരക്കാരനായി വരാൻ പോകുന്നത് ഒരു മുന്നേറ്റ നിര താരമാകാനാണ് സാധ്യത. KGF ചാപ്റ്റർ-2 ഫിലിമിൽ നായകൻ റോക്കി റഷ്യൻ നിർമ്മിത തോക്ക് കലാഷ്നികോവ് ഉപയോഗിക്കുന്ന രംഗങ്ങൾ പങ്കുവെച്ചാണ് യെല്ലോമാൻ ആരാധകരിൽ ആകാംക്ഷ പടർത്തിയത്.

യെല്ലോ മാൻ നൽകിയ ഈ ട്വീറ്റിൽ നിന്നും അവസാന വിദേശ താരമായി വരാൻ പോകുന്നത് ഒരു ഗോൾമെഷീൻ ആയിരിക്കുമെന്നാണ് ആരാധകർ കരുതുന്നത്. ഒരുപക്ഷെ കഴിഞ്ഞ ദിവസം കേരള ബ്ലാസ്റ്റേഴ്‌സ് സൈൻ ചെയ്ത ഉക്രൈൻ താരം ഇവാൻ കലുഷ്നിയുടെ പേരിനെ ബന്ധപ്പെടുത്തി ചെയ്തതായിരിക്കാമെന്നും അഭിപ്രായമുണ്ട്.

ഡ്യൂറണ്ട് കപ്പ്‌ ലൈവ് കാണാം, അറിയേണ്ടതെല്ലാം ഇതാ..

ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം സുദേവ ഡൽഹിക്കെതിരെ..