മലയാളി താരം സഞ്ജു സംസണെ വരാനിരിക്കുന്ന ടി20 ലോകകപ്പ് സ്‌ക്വാഡിലേക്ക് പരിഗണിച്ചില്ല എങ്കിലും സഞ്ജുവിനെ കാത്ത് ഇനി വലിയ അവസരങ്ങളാണ് വരാൻ പോകുന്നത്. ലോകകപ്പിന് ശേഷം സഞ്ജുവിനെ കേന്ദ്രീകരിച്ച് ചില വമ്പൻ പദ്ധതികളും ബിസിസിഐ ആസൂത്രണം ചെയ്യുന്നുണ്ട്.
ടി20 ലോകകപ്പിന് നേരത്തെ തന്നെ ബിസിസിഐ ഒരു സ്‌ക്വാഡിനെ മനസ്സിൽ കണ്ടിരുന്നു. ടൂർണമെന്റ് അടുക്കുമ്പോൾ ആ സ്ക്വാഡിൽ മാറ്റം വരുതെന്നും ടീമിന്റെ ഒത്തിണക്കത്തെ അത് ബാധിക്കുമെന്ന് കരുതിയാണ് ഏഷ്യ കപ്പ് സ്ക്വാഡിൽ ചില മാറ്റങ്ങൾ വരുത്തി ബിസിസിഐ സ്‌ക്വാഡ് പ്രഖ്യാപിച്ചതും സഞ്ജു അതിൽ ഭാഗമാവാത്തതും.
ടി20 ലോകകപ്പ് സ്ക്വാഡിൽ രണ്ട് താരങ്ങൾക്ക് ഒരു അവസാന അവസരമാണ് ബിസിസിഐ നൽകിയിരിക്കുന്നത്. അതിലൊന്ന് റിഷബ് പന്താണ്. സമീപ കാലത്തായി ടി20 യിൽ മികച്ച പ്രകടനം കാഴ്ച വെക്കാൻ സാധിക്കാത്ത പന്തിനുള്ള അവസാന അവസരമാണ് ഈ ലോകകപ്പ്. ഈ ലോകകപ്പിൽ പന്തിന് മികച്ച പ്രകടനം കാഴ്ച വെക്കാൻ സാധിച്ചില്ല എങ്കിൽ പന്തിനെ എകദിനത്തിലേക്കും ടെസ്റ്റിലേക്കും മാത്രം മാറ്റാനാണ് ബിസിസിഐ പദ്ധതിയിട്ടിരിക്കുന്നത്. അതോടെ ടി20 യിൽ വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് സഞ്ജുവിന് വിളിയെത്തും.
ഈ ലോകകപ്പ് അവസാന അവസരമാവുന്നത് മറ്റൊരു വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ആയ ദിനേശ് കാർത്തിക്കിനാണ്. താരത്തിന്റെ പ്രായം തന്നെയാണ് അതിന് കാരണം. 40 നോട് അടുത്ത് നിൽക്കുന്ന കാർത്തിക്കിനെ ലോകകപ്പിന് ശേഷം വീണ്ടും പരിഗണിക്കുന്നത് യുവതാരങ്ങൾക്ക് തടസ്സമാവും. അതിനാൽ കാർത്തിക്കിന് പകരം ഒരു ഫിനിഷിങ് വിക്കറ്റ് കീപ്പറെ ബിസിസിഐ പരിഗണിക്കും. അവിടെയും ആദ്യപേര് സഞ്ജു സാംസൺ എന്നാണ്.
സഞ്ജുവിന് ഈ ലോകക്കപ്പ് നഷ്ടമായി എങ്കിലും സഞ്ജുവിനെ വെച്ച് ബിസിസിഐ മറ്റ് പദ്ധതികൾ ചെയ്യുന്നുണ്ട് എന്നത് സഞ്ജുവിനെ സംബന്ധിച്ച് ശുഭകരമായ കാര്യമാണ്.