in , ,

മുൻ ബ്ലാസ്റ്റേഴ്‌സ് താരം പുതിയ ക്ലബ്ബിലേക്ക്..

ഇന്ത്യൻ സൂപ്പർ ലീഗിലും ഇന്ത്യയിലെ മറ്റു ഫുട്ബോൾ ലീഗുകകളിലുമെല്ലാം കളിച്ചു പരിചയമുള്ള മുൻ കേരള ബ്ലാസ്റ്റേഴ്‌സ് താരത്തെ സ്വന്തമാക്കി ഐ ലീഗ് ക്ലബ്ബായ റിയൽ കശ്മീർ

ഇന്ത്യൻ സൂപ്പർ ലീഗിലും ഇന്ത്യയിലെ മറ്റു ഫുട്ബോൾ ലീഗുകകളിലുമെല്ലാം കളിച്ചു പരിചയമുള്ള മുൻ കേരള ബ്ലാസ്റ്റേഴ്‌സ് താരത്തെ സ്വന്തമാക്കി ഐ ലീഗ് ക്ലബ്ബായ റിയൽ കശ്മീർ.

35 വയസുകാരനായ ഇന്ത്യൻ ഇന്റർനാഷണൽ ഗോൾകീപ്പർ സുബാക്ഷിഷ് റോയ് ചൗദരിയാണ് ഇനി ഐ ലീഗ് ക്ലബ്ബായ റിയൽ കാശ്മീരിന് വേണ്ടി വല കാക്കുക.

ഇന്ത്യൻ അണ്ടർ 20, സീനിയർ ദേശീയ ടീം എന്നിവയിൽ കുപ്പായമണിഞ്ഞ താരം 2004-ൽ ഈസ്റ്റ്‌ ബംഗാളിലൂടെയാണ് തന്റെ ഫുട്ബോൾ കരിയർ ആരംഭിക്കുന്നത്.

ഡൽഹി ഡൈനമൊസ്, എഫ്സി ഗോവ, കൊൽക്കത്ത, ജംഷഡ്പൂർ, കേരള ബ്ലാസ്റ്റേഴ്‌സ്, നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് തുടങ്ങി നിരവധി ക്ലബ്ബുകളുടെ ജേഴ്സിയാണ് ഈ വെറ്ററൻ ഗോൾകീപ്പർ അണിഞ്ഞത്.

2017-2018 സീസണിലാണ് താരം ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിനു വേണ്ടി കളിച്ചത്. 7 മത്സരങ്ങളിലാണ് ബ്ലാസ്റ്റേഴ്‌സ് ഗോൾവല കാത്തുസൂക്ഷിക്കാനുള്ള അവസരം താരത്തെ തേടിയെത്തിയത്.

2019 മുതൽ ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിന്റെ വിശ്വസ്ഥ ഗോൾകീപ്പറായ താരത്തെയാണ് റിയൽ കശ്മീർ സ്വന്തമാക്കിയതായി ഒഫീഷ്യൽ പ്രഖ്യാപനം നടത്തിയത്.

ആരാധകരെ ശാന്തരാവുവിൻ; സഞ്ജുവിനെ കാത്തിരിക്കുന്നത് ശുഭവാർത്തകൾ

തോൽപ്പിക്കാനാവില്ലെടാ..മുംബൈ സിറ്റി ഡ്യൂറണ്ട് കപ്പ്‌ ഫൈനലിൽ??