in , ,

LOVELOVE

കിടിലൻ യുവതാരത്തിന്റെ കരാർ ബ്ലാസ്റ്റേഴ്‌സ് പുതുക്കുന്നു??

കേരള ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ കിടിലൻ മലയാളി താരത്തിന്റെ കരാർ പുതുക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്‌. ഇന്ത്യൻ അണ്ടർ 20 നാഷണൽ ടീം താരമാണ് കേരള ബ്ലാസ്റ്റേഴ്‌സ് ക്ലബ്ബിൽ തുടരുക.

കേരള ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ കിടിലൻ മലയാളി താരത്തിന്റെ കരാർ പുതുക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്‌. ഇന്ത്യൻ അണ്ടർ 20 നാഷണൽ ടീം താരമായ വിബിൻ മോഹനനാണ് കേരള ബ്ലാസ്റ്റേഴ്‌സ് ക്ലബ്ബിൽ തുടരുക.

ഈ വർഷം നടന്ന സാഫ് അണ്ടർ 20 ടൂർണമെന്റിൽ കിരീടം നേടിയ ഇന്ത്യൻ യൂത്ത് ദേശീയ ടീമിന് വേണ്ടി നാഷണൽ ടീം ജേഴ്സിയിൽ ശ്രേദ്ധേയ പ്രകടനമാണ് വിബിൻ മോഹനൻ കാഴ്ച വെച്ചത്.

ത്രിശൂർ സ്വദേശിയായ 19 വയസുകാരനായ മിഡ്‌ഫീൽഡർ തന്റെ യൂത്ത് കരിയർ കേരള പോലീസ്, കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി എന്നിവയുടെ അക്കാദമികളിലൂടെയാണ് ആരംഭിച്ചത്.

2020-ൽ കേരള ബ്ലാസ്റ്റേഴ്‌സ് റിസർവ് ടീം താരമായി സീനിയർ കരിയറിലെ ആദ്യ കരാർ ഒപ്പുവെച്ച വിബിൻ മോഹനൻ 2020 മുതൽ 2022 വരെ ഐ ലീഗിൽ ഇന്ത്യൻ ആരോസിന് വേണ്ടിയാണ് ലോണടിസ്ഥാനത്തിൽ കളിച്ചത്.

29 മത്സരങ്ങളോളം ഇന്ത്യൻ ആരോസ് ജേഴ്സിയണിഞ്ഞ ഈ മിഡ്‌ഫീൽഡർ മികച്ച പ്രകടനം തന്നെയാണ് പുറത്തെടുത്തത്. അതേസമയം എത്ര വർഷത്തേക്കാണ് കരാർ നീട്ടുന്നത് തുടങ്ങിയ കരാർ സംബന്ധിച്ച കാര്യങ്ങളിൽ കൂടുതൽ വ്യക്തത ഇതുവരെ ലഭ്യമായിട്ടില്ല.

നിലവിൽ വരുന്ന റിപ്പോർട്ടുകൾ പ്രകാരം വിബിൻ മോഹനന്റെ കരാർ നീട്ടാനൊരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ് റിസർവ് ടീം. ഇന്ത്യൻ ജേഴ്സിയിലും സ്ഥിരതയാർന്ന പ്രകടനം നടത്തുന്ന വിബിൻ മോഹനൻ ഇന്ത്യൻ ഫുട്ബോളിന്റെ ഭാവി വാഗ്ദാനമാണ്.

രണ്ടും കല്പ്പിച്ചു ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുന്നു?കൊച്ചിയിലെ ആദ്യ ട്രെയിനിങ് വീഡിയോ കാണാം?

ആരാധകരെ ശാന്തരാവുവിൻ; സഞ്ജുവിനെ കാത്തിരിക്കുന്നത് ശുഭവാർത്തകൾ