in , ,

OMGOMG LOVELOVE

രണ്ടും കല്പ്പിച്ചു ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുന്നു?കൊച്ചിയിലെ ആദ്യ ട്രെയിനിങ് വീഡിയോ കാണാം?

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലേക്ക് ഗംഭീര ഒരുക്കങ്ങളുമായി കഠിന പ്രയത്നത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് ടീം ഒരുങ്ങുന്നതെന്ന് വ്യക്തമാക്കി കേരള ബ്ലാസ്റ്റേഴ്സിന്റെ കൊച്ചിയിലെ ആദ്യത്തെ പരിശീലന വീഡിയോ പുറത്തുവിട്ടു

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലേക്ക് ഗംഭീര ഒരുക്കങ്ങളുമായി കഠിന പ്രയത്നത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് ടീം ഒരുങ്ങുന്നതെന്ന് വ്യക്തമാക്കി കേരള ബ്ലാസ്റ്റേഴ്സിന്റെ കൊച്ചിയിലെ ആദ്യത്തെ പരിശീലന വീഡിയോ പുറത്തുവിട്ടു.

പ്രീസീസണിലെ അഞ്ചാമത്തെയും കൊച്ചിയിൽ എത്തിയതിനു ശേഷമുള്ള ആദ്യത്തെയും പരിശീലന സെഷൻ വീഡിയോയാണ് കേരള ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ യൂട്യൂബ് ചാനലിൽ പങ്കുവെച്ചത്.

ഏകദേശം 15 മിനിറ്റ് നീളുന്ന വീഡിയോയിൽ താരങ്ങളെല്ലാം തമാശ പങ്കുവെച്ചും മറ്റും കഠിനമായ പരിശീലനത്തിൽ മുഴുകിയിരിക്കുന്നതായി കാണാം. ഇന്ത്യൻ സൂപ്പർ ലീഗിന് മുന്നോടിയായി കളിക്കുന്ന സൗഹൃദ മത്സരങ്ങൾക്ക് വേണ്ടിയും കേരള ബ്ലാസ്റ്റേഴ്‌സ് ഒരുക്കങ്ങൾ നടത്തുന്നുണ്ട്.

ഒക്ടോബർ 7-ന് ഇമാമി ഈസ്റ്റ്‌ ബംഗാളിനെതിരെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഐ. എസ്. എൽ മത്സരം അരങ്ങേറുന്നത്. കേരള ബ്ലാസ്റ്റേഴ്സിന്റെ മുഴുവൻ ഹോം മത്സരങ്ങൾ കാണാനുള്ള സീസൺ ടിക്കറ്റ് വില്പന ഇതിനകം ആരംഭിച്ചിട്ടുണ്ട്.

കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലന വീഡിയോ ഇതാ :

കേരള ബ്ലാസ്റ്റേഴ്‌സ്(R) നായകന്റെ കരാർ ദീർഘ കാലത്തേക്ക് പുതുക്കിയെന്ന് വാർത്ത??

കിടിലൻ യുവതാരത്തിന്റെ കരാർ ബ്ലാസ്റ്റേഴ്‌സ് പുതുക്കുന്നു??