in , ,

LOVELOVE LOLLOL OMGOMG CryCry AngryAngry

കേരള ബ്ലാസ്റ്റേഴ്‌സ്(R) നായകന്റെ കരാർ ദീർഘ കാലത്തേക്ക് പുതുക്കിയെന്ന് വാർത്ത??

നിലവിൽ ഈ സീസൺ അവസാനം വരെയാണ് താരത്തിനു കരാറുള്ളതെങ്കിലും ബ്ലാസ്റ്റേഴ്‌സ് താരത്തിന്റെ കരാർ ദീർഘ കാലത്തേക്ക് പുതുക്കിയതായാണ് റിപ്പോർട്ടുകളിൽ പറയുന്നത്

കേരള ബ്ലാസ്റ്റേഴ്‌സ് റിസർവ് ടീം നായകനും ഗോൾകീപ്പറുമായ മലയാളി താരം സച്ചിൻ സുരേഷ് കേരള ബ്ലാസ്റ്റേഴ്‌സുമായി കരാർ പുതുക്കിയെന്ന് വാർത്ത.

നിലവിൽ ഈ സീസൺ അവസാനം വരെയാണ് താരത്തിനു കരാറുള്ളതെങ്കിലും ബ്ലാസ്റ്റേഴ്‌സ് താരത്തിന്റെ കരാർ ദീർഘ കാലത്തേക്ക് പുതുക്കിയതായാണ് റിപ്പോർട്ടുകളിൽ പറയുന്നത്.

2027 വരെയാണ് കരാർ പുതുക്കിയതെന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും ഇതിനെ സംബന്ധിച്ചുള്ള കൂടുതൽ വ്യക്തമായ വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല.

ഇത്തവണത്തെ ഡ്യൂറണ്ട് കപ്പിൽ മികച്ച പ്രകടനം കാഴ്ച വെച്ച കേരള ബ്ലാസ്റ്റേഴ്‌സ് റിസർവ് ടീമിനെ ക്വാർട്ടർ ഫൈനൽ മത്സരം വരെയെത്തിക്കുന്നതിൽ ക്യാപ്റ്റൻ എന്ന നിലയിലും ഒരു മികച്ച ഗോൾകീപ്പർ എന്ന നിലയിലും സച്ചിൻ സുരേഷ് വഹിച്ച പങ്ക് വളരെ വലുതാണ്.

നിലവിൽ മികച്ച ഫോമിൽ കളി തുടരുന്ന താരം കേരള ബ്ലാസ്റ്റേഴ്‌സ് സീനിയർ ടീമിന്റെ ഫസ്റ്റ് ചോയ്സ് ഗോൾകീപ്പറാകുന്ന കാലം അധികം വിദൂരമല്ല. ഭാവിയിൽ ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ ഗോൾവല കാക്കാൻ സച്ചിൻ സുരേഷ് ഉണ്ടാകുമെന്ന് ആരാധകർക്ക് വളരെയധികം പ്രതീക്ഷയുണ്ട്.

അതിനായി കാത്തിരിക്കാനാകുന്നില്ല, നിങ്ങളെ മിസ് ചെയ്തുവെന്ന് ഗിൽ

രണ്ടും കല്പ്പിച്ചു ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുന്നു?കൊച്ചിയിലെ ആദ്യ ട്രെയിനിങ് വീഡിയോ കാണാം?