in , ,

അതിനായി കാത്തിരിക്കാനാകുന്നില്ല, നിങ്ങളെ മിസ് ചെയ്തുവെന്ന് ഗിൽ

കേരള ബ്ലാസ്റ്റേഴ്സിന്റെ സീസൺ ടിക്കറ്റ് പ്രോമോ വീഡിയോയിലാണ് ഗിൽ സംസാരിക്കുന്നത്. മലയാളത്തിൽ ‘സുഖമാണോ യെല്ലോ ആർമി..’ എന്ന് പറഞ്ഞാണ് താരം വാക്കുകൾ തുടങ്ങുന്നത്.

കഴിഞ്ഞ ഇന്ത്യൻ സൂപ്പർ ലീഗ് സീസണുകളിൽ തങ്ങളുടെ പ്രിയപ്പെട്ട ആരാധകരെ സ്റ്റേഡിയങ്ങളിൽ ഞങ്ങൾ മിസ് ചെയ്തുവെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ഗോൾകീപ്പർ പ്രഭ്ശുഗൻ ഗിൽ.

കേരള ബ്ലാസ്റ്റേഴ്സിന്റെ സീസൺ ടിക്കറ്റ് പ്രോമോ വീഡിയോയിലാണ് ഗിൽ സംസാരിക്കുന്നത്. മലയാളത്തിൽ ‘സുഖമാണോ യെല്ലോ ആർമി..’ എന്ന് പറഞ്ഞാണ് താരം വാക്കുകൾ തുടങ്ങുന്നത്.

കഴിഞ്ഞ സീസണുകളിലെല്ലാം ഫാൻസിനെ ഞങ്ങൾ മിസ് ചെയ്തുവെന്നും എന്നാൽ ഇപ്പോൾ നിങ്ങളിൽ ഓരോരുത്തരും സ്റ്റേഡിയങ്ങളിലേക്ക് തിരികെയെത്തുന്ന നിമിഷങ്ങൾ അനുഭവിക്കുവാൻ വേണ്ടി ഞങ്ങൾക്ക് കാത്തിരിക്കാനാകുന്നില്ല എന്നാണ് ഗിൽ പറഞ്ഞത്.

“സുഖമാണോ യെല്ലോ ആർമി, കഴിഞ്ഞ 2 സീസണുകളിൽ കൂടുതൽ പ്രൗഢിയുള്ള ഫാൻസിനെ ഞങ്ങൾ സ്റ്റേഡിയങ്ങളിൽ മിസ് ചെയ്തിരുന്നു. നിങ്ങളിൽ ഓരോരുത്തരും തിരികെയെത്തുന്നതിന് വേണ്ടി ഞങ്ങൾക്ക് കാത്തിരിക്കാനാകുന്നില്ല.”

“നിങ്ങൾക്ക് വേണ്ടി ഒരു സർപ്രൈസ് കൂടിയുണ്ട്, നിങ്ങളുടെ ഇഷ്ട ടീമായ ബ്ലാസ്റ്റേഴ്‌സിന്റെ താരങ്ങളെ കാണാനും, ടീമിന്റെ പരിശീലനം കാണാനും നിങ്ങൾക്ക് സീസൺ ടിക്കറ്റ് വഴി അവസരമുണ്ടാകും. Paytminsider വഴി 40% ഇളവോടെ സീസൺ ടിക്കറ്റ് സ്വന്തമാക്കൂ.” – ഗിൽ പറഞ്ഞു.

2499 രൂപയുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ സീസൺ ടിക്കറ്റ് വഴി കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ പരിശീലനം കാണാൻ കഴിയും. കൂടാതെ കേരള ബ്ലാസ്റ്റേഴ്‌സ് ടീം താരങ്ങളെ നേരിട്ട് കാണാനുള്ള അവസരവും സീസൺ ടിക്കറ്റ് നൽകുന്നുണ്ട്.

ബ്ലാസ്റ്റേഴ്സിന്റെ മത്സര ടിക്കറ്റ് വില്പന ഇന്ന് ആരംഭിക്കും?വില, ബുക്കിങ് ഇതാ..

കേരള ബ്ലാസ്റ്റേഴ്‌സ്(R) നായകന്റെ കരാർ ദീർഘ കാലത്തേക്ക് പുതുക്കിയെന്ന് വാർത്ത??