in , ,

LOVELOVE OMGOMG CryCry LOLLOL AngryAngry

ബ്ലാസ്റ്റേഴ്സിന്റെ മത്സര ടിക്കറ്റ് വില്പന ഇന്ന് ആരംഭിക്കും?വില, ബുക്കിങ് ഇതാ..

കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങൾക്കുള്ള മാച്ച് ടിക്കറ്റ് വില്പന സെപ്റ്റംബർ 14 ഇന്ന് രാത്രിയോടെ ആരംഭിക്കുമെന്ന് റിപ്പോർട്ട്‌. Paytminsider വഴിയാണ് ടിക്കറ്റ് ബുക്ക്‌ ചെയ്യാനാവുക.

കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങൾക്കുള്ള മാച്ച് ടിക്കറ്റ് വില്പന സെപ്റ്റംബർ 14 ഇന്ന് രാത്രിയോടെ ആരംഭിക്കുമെന്ന് റിപ്പോർട്ട്‌. Paytminsider വഴിയാണ് ടിക്കറ്റ് ബുക്ക്‌ ചെയ്യാനാവുക.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഉദ്ഘാടന മത്സരമായ കൊച്ചിയിലെ ഇമാമി ഈസ്റ്റ്‌ ബംഗാളിനെതിരായ കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരത്തിന്റെ മാച്ച് ടിക്കറ്റ് ഇന്ന് രാത്രിയോടെയാണ് ഓൺലൈൻ ബുക്കിങ് ആരംഭിക്കുന്നത്.

399 രൂപയായിരിക്കും ഗാലറി ടിക്കറ്റ് വില, കൂടാതെ മറ്റു അനുബന്ധ ചാർജുകളും കൂടി 450 രൂപക്കുള്ളിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരത്തിന്റെ ടിക്കറ്റ് കൈപറ്റാം.

നേരത്തെ സീസൺ ടിക്കറ്റ് വില്പന ആരംഭിച്ചിരുന്നു. 2499 രൂപയാണ് സീസൺ ടിക്കറ്റ് വില, കൂടാതെ മറ്റു അനുബന്ധ ചാർജുകളുമുണ്ട്. സീസൺ ടിക്കറ്റ് ലഭിച്ചവർക്ക് മുന്നിൽ നിരവധി ആകർഷകമായ അവസരങ്ങൾ കേരള ബ്ലാസ്റ്റേഴ്‌സ് തുറന്നുകൊടുക്കുന്നുണ്ട്.

ഒക്ടോബർ 7-നാണ്‌ കൊച്ചിയിൽ വെച്ച് കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം അരങ്ങേറുന്നത്. നിലവിൽ കൊച്ചിയിൽ പരിശീലനം നടത്തുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ത്യൻ സൂപ്പർ ലീഗ് തുടങ്ങുന്നതിനു മുന്നോടിയായി പ്രീസീസൺ മത്സരങ്ങൾ കളിക്കാനുള്ള ഒരുക്കത്തിലാണ്.

മുംബൈ പരിശീലകനെ റാഞ്ചാൻ ATK മോഹൻ ബഗാൻ, പക്ഷെ…

അതിനായി കാത്തിരിക്കാനാകുന്നില്ല, നിങ്ങളെ മിസ് ചെയ്തുവെന്ന് ഗിൽ