in ,

LOLLOL LOVELOVE CryCry OMGOMG AngryAngry

മുംബൈ പരിശീലകനെ റാഞ്ചാൻ ATK മോഹൻ ബഗാൻ, പക്ഷെ…

ഒരാഴ്ചക്കിടെ ഡ്യൂറണ്ട് കപ്പിലും എ. എഫ്. സി കപ്പിലും ദയനീയമായി പുറത്തായ ATK മോഹൻ ബഗാൻ പുതിയ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലേക്ക് യുവാൻ ഫെറാണ്ടോയെ തന്നെ പരിശീലകനായി തുടരാൻ അനുവദിക്കുമോ എന്ന സംശയം ആരാധകർക്കുണ്ടായിരുന്നു.

കൊൽക്കത്തൻ വമ്പൻമാരായ ATK മോഹൻ ബഗാൻ തങ്ങളുടെ നിലവിലെ സ്പാനിഷ് പരിശീലകനായ യുവാൻ ഫെറാണ്ടോയെ പുറത്താക്കി പകരം നിലവിൽ മുംബൈ സിറ്റി എഫ്സിയുടെ ഇംഗ്ലീഷ് പരിശീലകനായ ഡെസ് ബക്കിങ്ഹാമിനെ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.

എന്നാൽ ATK മോഹൻ ബഗാന് ഇപ്പോഴും യുവാൻ ഫെറാണ്ടോയെ വിശ്വാസമാണെന്നും മറ്റൊരു പരിശീലകനെ സ്വന്തമാക്കാൻ നിലവിൽ ATK മോഹൻ ബഗാൻ ആഗ്രഹിക്കുന്നില്ലെന്നും വെളിപ്പെടുത്തി പ്രമുഖ മാധ്യമപ്രവർത്തകനായ മാർക്കസ് മെർഗുൽഹോ.

ഒരാഴ്ചക്കിടെ ഡ്യൂറണ്ട് കപ്പിലും എ. എഫ്. സി കപ്പിലും ദയനീയമായി പുറത്തായ ATK മോഹൻ ബഗാൻ പുതിയ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലേക്ക് യുവാൻ ഫെറാണ്ടോയെ തന്നെ പരിശീലകനായി തുടരാൻ അനുവദിക്കുമോ എന്ന സംശയം ആരാധകർക്കുണ്ടായിരുന്നു.

ഡ്യൂറണ്ട് കപ്പിലും എ. എഫ്. സി കപ്പിലും പുറത്തായെങ്കിലും വരുന്ന ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലും യുവാൻ ഫെറാണ്ടോ ക്ലബ്ബിനൊപ്പം തുടരുമെന്നാണ് അറിയാൻ കഴിയുന്നത്.

എഫ്സി ഗോവയിൽ നിന്നും ATK മോഹൻ ബഗാൻ സ്വന്തമാക്കിയ സ്പാനിഷ് പരിശീലകൻ യുവാൻ ഫെറാണ്ടോയാണ് കഴിഞ്ഞ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ കൊൽക്കത്തൻ ക്ലബ്ബിനെ സെമിഫൈനൽ വരെയെത്തിച്ചത്.

സന്തോഷ വാർത്ത? ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരത്തിന്റെ ടിക്കറ്റ് 2 ദിവസത്തിനകം ലഭ്യമാകും?ടിക്കറ്റ് വില, ബുക്കിങ് ഇങ്ങനെയാണ്..

ബ്ലാസ്റ്റേഴ്സിന്റെ മത്സര ടിക്കറ്റ് വില്പന ഇന്ന് ആരംഭിക്കും?വില, ബുക്കിങ് ഇതാ..