in ,

LOVELOVE LOLLOL OMGOMG AngryAngry CryCry

സന്തോഷ വാർത്ത? ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരത്തിന്റെ ടിക്കറ്റ് 2 ദിവസത്തിനകം ലഭ്യമാകും?ടിക്കറ്റ് വില, ബുക്കിങ് ഇങ്ങനെയാണ്..

നേരത്തെ സീസണുകളിൽ ഉണ്ടായിരുന്ന ടിക്കറ്റ് വിലയേക്കാൾ അൽപ്പം കൂടുതലാണ് നിലവിലെ വിലയെങ്കിലും ഇഷ്ട ടീമിന്റെ കളി സ്റ്റേഡിയത്തിൽ പോയി കാണാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്.

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിലെ ആദ്യ മത്സരമായ കൊച്ചിയിലെ ജവഹർ ലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന ഇമാമി ഈസ്റ്റ്‌ ബംഗാളിനെതിരായ കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾക്കുള്ള ടിക്കറ്റുകൾ ഉടൻ തന്നെ ഓൺലൈനിൽ ലഭ്യമാകും.

ഒക്ടോബർ 7-നാണ്‌ കൊൽക്കത്തൻ ക്ലബ്ബായ ഇമാമി ഈസ്റ്റ്‌ ബംഗാളിനെ കേരള ബ്ലാസ്റ്റേഴ്‌സ് നേരിടുന്നത്. കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾക്കുള്ള സീസൺ ടിക്കറ്റ് വിൽപ്പന നേരത്തെ ആരംഭിച്ചു കഴിഞ്ഞതാണ്.

ഇമാമി ഈസ്റ്റ്‌ ബംഗാളിനെതിരായ ആദ്യ മത്സരത്തിന്റെ മാച്ച് ടിക്കറ്റുകൾ 2 ദിവസത്തിനകം വില്പന ആരംഭിക്കുമെന്നാണ് അറിയാൻ കഴിയുന്നത്. Paytminsider വഴിയാണ് ടിക്കറ്റ് ബുക്ക്‌ ചെയ്യാൻ കഴിയുക.

അതേസമയം കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരത്തിനുള്ള മാച്ച് ടിക്കറ്റ് വില 400 രൂപയായിരിക്കും. കേരള ബ്ലാസ്റ്റേഴ്സിന്റെ മുഴുവൻ ഹോം മത്സരങ്ങൾക്കുള്ള സീസൺ ടിക്കറ്റ് വില 2499 രൂപയുമാണ്.

സീസൺ ടിക്കറ്റ് എടുത്തവർക്ക് മത്സരം കാണാനുള്ള പ്രവേശനം കൂടാതെ നിരവധി അവസരങ്ങൾ തുറന്നു നൽകുന്നുണ്ട്. കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ പരിശീലനം കാണാനുള്ള അവസരവും സീസൺ ടിക്കറ്റ് വഴി ലഭ്യമാകും.

നേരത്തെ സീസണുകളിൽ ഉണ്ടായിരുന്ന ടിക്കറ്റ് വിലയേക്കാൾ അൽപ്പം കൂടുതലാണ് നിലവിലെ വിലയെങ്കിലും ഇഷ്ട ടീമിന്റെ കളി സ്റ്റേഡിയത്തിൽ പോയി കാണാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്.

ബ്ലാസ്റ്റേഴ്സിന്റെ കിടിലൻ ഫ്രീകിക്ക് ഗോൾ വീഡിയോ ഇതാ??

മുംബൈ പരിശീലകനെ റാഞ്ചാൻ ATK മോഹൻ ബഗാൻ, പക്ഷെ…