in , , ,

LOVELOVE LOLLOL OMGOMG AngryAngry CryCry

ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ആശ്വാസ വാർത്ത; സൂപ്പർ താരം അടുത്ത മത്സരത്തിൽ കളിക്കും

കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർതാരമായ ജീക്സൺ സിംഗ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരത്തിൽ കളിക്കില്ല എന്നുള്ള ചില റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. താരം ചൈനയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാനായി ചൈനയിലേക്ക് പോയെന്നും അതിനാൽ താരം അടുത്ത മത്സരത്തിൽ ഉണ്ടാകില്ല എന്നുള്ളതായിരുന്നു റിപ്പോർട്ട്.

എന്നാൽ താരം ചൈനയിലേക്ക് പോയിട്ടില്ലെന്നും താരം കൊച്ചിയിൽ ബ്ലാസ്റ്റേഴ്സിനോടൊപ്പമാണെന്നുള്ള ഏറ്റവും പുതിയ റിപ്പോർട്ടുകൾ കൂടി പുറത്തുവരികയാണ്. കൊച്ചിയിലെ ബ്ലാസ്റ്റേഴ്സ് ക്യാമ്പിൽ നിന്നുള്ള താരത്തിന്റെയും ചിത്രവും പുറത്തുവന്നു. ഇതോടുകൂടി താരം അടുത്ത മത്സരത്തിൽ ഉണ്ടാകില്ല എന്നുള്ള വാർത്തകൾ വ്യാജമാണെന്ന് തെളിഞ്ഞിരിക്കുകയാണ്.

താരം ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാൻ പോകുന്നു എന്നുള്ള വാർത്തകൾ ആദ്യഘട്ടത്തിൽ പ്രചരിച്ചിരുന്നു. ഇത് ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് വലിയ നിരാശയാണ് സമ്മാനിച്ചത്.

കാരണം ബ്ലാസ്റ്റേഴ്സിന്റെ മധ്യനിരയിലെ നിർണായക സാന്നിധ്യമാണ് ജീക്സൺ. താരത്തിന്റെ അഭാവം ബ്ലാസ്റ്റേഴ്സിന് വലിയ തിരിച്ചടിയാകുമെന്ന് ആരാധകർ ആശങ്കപ്പെട്ടിരുന്നു.

എന്നാൽ താരം ചൈനയിലേക്ക് പോകുന്നില്ല എന്നും താരം ബ്ലാസ്റ്റേഴ്സിനോടൊപ്പം തന്നെയാണുള്ളത് എന്നുള്ള വാർത്തകൾ പുറത്തുവന്നതോടെ ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ആശങ്കകൾക്ക് വിരാമമായിരിക്കുകയാണ്.

നിസാരകാരല്ല കേരള ബ്ലാസ്റ്റേഴ്‌സിന്റെ വിദേശ താരങ്ങൾ ഐ എസ് എലിൽ വിലകൂടിയ താരങ്ങൾ ഇവർ

LM 10 ഇനി ഒറ്റക്കെട്ട്; മെസ്സിയും ലൂക്കയും ഒന്നിക്കുന്നു