in , ,

LOVELOVE OMGOMG LOLLOL CryCry AngryAngry

LM 10 ഇനി ഒറ്റക്കെട്ട്; മെസ്സിയും ലൂക്കയും ഒന്നിക്കുന്നു

റയലിൽ കരാർ അവസാനിച്ചാൽ മോഡ്രിച്ചിനെ സ്വന്തമാക്കാൻ ഇന്റർ മിയാമി ശ്രമിക്കുമെന്ന വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. അടുത്ത ട്രാൻസ്ഫർ വിൻഡോയിൽ മോഡ്രിച്ചിനായി മയാമി നീക്കങ്ങൾ നടത്തുമെന്നാണ് സൂചനകൾ.

സൂപ്പർ താരം ലയണൽ മെസ്സിയും ലൂക്കാ മോഡ്രിച്ചും ഒന്നിക്കുന്നു. നിലവിൽ ലാലിഗ ക്ലബ്‌ റയൽ മാഡ്രിഡിന് വേണ്ടിയാണ് ലൂക്കാ മോഡ്രിച്ച് പന്ത് തട്ടുന്നത്. റയലിൽ താരത്തിന്റെ കരാർ ഈ സീസണോട് കൂടി അവസാനിക്കും.

റയലിൽ കരാർ അവസാനിച്ചാൽ മോഡ്രിച്ചിനെ സ്വന്തമാക്കാൻ ഇന്റർ മിയാമി ശ്രമിക്കുമെന്ന വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. അടുത്ത ട്രാൻസ്ഫർ വിൻഡോയിൽ മോഡ്രിച്ചിനായി മയാമി നീക്കങ്ങൾ നടത്തുമെന്നാണ് സൂചനകൾ.

മെസ്സി ബാഴ്സയിൽ കളിക്കുന്ന സമയത്ത് ഇരുവരും പരസ്പരം ഏറ്റുമുട്ടിയിരുന്നു. ലോകകപ്പ് വേദികളിലും ഇരുവരും ഏറ്റുമുട്ടിയിരുന്നു. എന്നാൽ ഇരുവരും ഇത് വരെ ഒരു ടീമിനായി പന്ത് തട്ടിയിട്ടില്ല.

മയാമി മോഡ്രിച്ചിനെ കൊണ്ട് വന്നാൽ മെസ്സിയും മോഡ്രിച്ചും ഒരുമിച്ച് പന്ത് തട്ടുന്ന സുന്ദര കാഴ്ച നമുക്ക് കാണാനാകും.

38 കാരനായ മോഡ്രിച്ച് 2012 മുതൽ റയലിനൊപ്പം പന്ത് തട്ടുന്ന താരമാണ്. റയലിനായി മുന്നൂറിലധികം മത്സരം കളിച്ച മോഡ്രിച്ച് റയലിനായി പല മേജർ കിരീടങ്ങളും നേടിക്കൊടുത്തിട്ടുണ്ട്.

https://x.com/Intermiamifchub/status/1705784923347398968?s=20

https://x.com/Intermiamifchub/status/1705784923347398968?s=20

ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ആശ്വാസ വാർത്ത; സൂപ്പർ താരം അടുത്ത മത്സരത്തിൽ കളിക്കും

ഇന്ത്യൻ ഫുട്‍ബോൾ ടീമിന്റെ പരിശീലകനെ റാഞ്ചാൻ ബോസ്നിയ