in ,

നിസാരകാരല്ല കേരള ബ്ലാസ്റ്റേഴ്‌സിന്റെ വിദേശ താരങ്ങൾ ഐ എസ് എലിൽ വിലകൂടിയ താരങ്ങൾ ഇവർ

ട്രാൻസ്‌ഫർ മാർക്കറ്റ് പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം ഐഎസ്എല്ലിലെ മൂല്യമേറിയ താരങ്ങളിൽ ആധിപത്യം പുലർത്തുന്നത് മോഹൻ ബാഗാനാണ്. ആദ്യ ആറു സ്ഥാനങ്ങളിൽ നാലു മോഹൻ ബഗാൻ താരങ്ങൾ ഇടം പിടിച്ചപ്പോൾ ബാക്കി രണ്ടു പേരും കേരള ബ്ലാസ്റ്റേഴ്‌സിൽ നിന്നാണ്. ജേസൺ കുമ്മിൻസും പെട്രാറ്റോസും ഒന്നും രണ്ടു സ്ഥാനത്തു നിൽക്കുന്ന ലിസ്റ്റിൽ മൂന്നാം സ്ഥാനത്ത് കേരള ബ്ലാസ്റ്റേഴ്‌സിന്റെ നട്ടെല്ലും നായകനുമായ അഡ്രിയാൻ ലൂണയുണ്ട്.

ഐ എസ് എൽ പത്താം സീസണിലെ ആദ്യ മത്സരത്തിൽ അതിശക്തരായ ബെംഗളൂരു എഫ്‌സിയെ സ്വന്തം മൈതാനത്ത്‌ തോല്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്‌സ് ക്യാമ്പ്.

ഐഎസ്എൽ പത്താമത്തെ സീസണിനു മുന്നോടിയായുള്ള ട്രാൻസ്‌ഫർ മാർക്കറ്റിനു ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ അത്ര തൃപ്‌തരല്ലായിരുന്നു. മറ്റു ടീമുകൾ പുതിയ താരങ്ങളെ പെട്ടന്ന് ടീമിലെത്തിച്ച്‌ പരിശീലനം ആരംഭിച്ച് ടീമിനെ ഒരുക്കാൻ തുടങ്ങിയപ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് അക്കാര്യത്തിൽ മെല്ലെപ്പോക്ക് സമീപനമാണ് പുലർത്തിയത്.

ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ നൽകിയ പിഴശിക്ഷ അവരുടെ ട്രാൻസ്‌ഫർ മാർക്കറ്റിലെ ഇടപെടലുകളെ ബാധിച്ചിരുന്നു.ഇത്തവണ വളരെ സമയമെടുത്താണ് ടീം വിദേശ താരങ്ങളെ വരെ എത്തിച്ചത്.

ട്രാൻസ്‌ഫർ മാർക്കറ്റ് പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം ഐഎസ്എല്ലിലെ മൂല്യമേറിയ താരങ്ങളിൽ ആധിപത്യം പുലർത്തുന്നത് മോഹൻ ബാഗാനാണ്. ആദ്യ ആറു സ്ഥാനങ്ങളിൽ നാലു മോഹൻ ബഗാൻ താരങ്ങൾ ഇടം പിടിച്ചപ്പോൾ ബാക്കി രണ്ടു പേരും കേരള ബ്ലാസ്റ്റേഴ്‌സിൽ നിന്നാണ്. ജേസൺ കുമ്മിൻസും പെട്രാറ്റോസും ഒന്നും രണ്ടു സ്ഥാനത്തു നിൽക്കുന്ന ലിസ്റ്റിൽ മൂന്നാം സ്ഥാനത്ത് കേരള ബ്ലാസ്റ്റേഴ്‌സിന്റെ നട്ടെല്ലും നായകനുമായ അഡ്രിയാൻ ലൂണയുണ്ട്.

ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ മേധാവിത്വം🔥; ഇന്ത്യൻ പ്രശസ്ത മാധ്യമത്തിന്റെ ടീം ഓഫ് ദി വീക്ക്‌ ഇങ്ങനെ…

ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ആശ്വാസ വാർത്ത; സൂപ്പർ താരം അടുത്ത മത്സരത്തിൽ കളിക്കും